ഡല്‍ഹി പ്ലാസ്മ ബാങ്ക് തുറക്കുന്നു: പ്ലാസ്മ ദാനം 'ദൈവിക'മെന്ന് കെജ്രിവാള്‍

 
ഡല്‍ഹി പ്ലാസ്മ ബാങ്ക് തുറക്കുന്നു: പ്ലാസ്മ ദാനം 'ദൈവിക'മെന്ന് കെജ്രിവാള്‍

കൊറോണ വൈറസ്സിനെ നേരിടാന്‍ ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് തുറക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍. രോഗമുക്തി നേടിയവര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്ലാസ്മ നല്‍കാന്‍ തയ്യാറുള്ളവരെ പ്ലാസ്മ ബാങ്കിലെത്തിക്കാനുള്ള വാഹനസൗകര്യം സംസ്ഥാന സര്‍ക്കാര്‍ തയ്യാര്‍ ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി വ്യകതമാക്കി. കോവിഡ് ചികിത്സയില്‍ പ്സാസ്മ തെറാപ്പി ഏറെ ഫലപ്രദമാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. മഹാരാഷ്ട്ര സര്‍ക്കാരും ഡല്‍ഹിയുടേതിന് സമാനമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 29 രോഗികളില്‍ പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തി വിജയമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ നിലപാട് എടുത്തിരിക്കുന്നത്.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ലഭിക്കുന്ന അപൂര്‍വ്വാവസരമാണിതെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഇത് ശരിയായ ദേവപൂജയാണെന്നും അദ്ദേഹം പറഞ്ഞു.

വസന്ത് കുഞ്ജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസിലാണ് പ്ലാസ്മ ബാങ്ക് സ്ഥാപിക്കുക.

പ്ലാസ്മ ദാനം ചെയ്യുന്നതില്‍ അപകടം യാതൊന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. പ്ലാസ്മ സംഭാവന ചെയ്യുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹരിയാനയിലും പ്ലാസ്മ തെറാപ്പി തുടങ്ങാന്‍ തയ്യാറെടുപ്പുകളായി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതിനുള്ള സജ്ജീകരണങ്ങളായി.

അതെസമയം രാജ്യത്ത് മൊത്തം കോവിഡ് കേസുകളുടെ എണ്ണം 5.48 ലക്ഷം ആയിട്ടുണ്ട്. 16,475 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്.