ഗോത്രവര്‍ഗ വിഭാത്തില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി? ദ്രൗപതി മുര്‍മുവിനെ അറിയാം

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പാര്‍ലമെന്റില്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ വിഭാത്തില്‍ നിന്നുള്ള രാഷ്ട്രപതിയാകുമെന്നാണ് റിപോര്‍ട്ടുകള്‍. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കും മുര്‍മുവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ ആണ് സര്‍ക്കാര്‍ തെരഞ്ഞെടുത്ത്.

ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ജനനം. സന്താള്‍ വശജയാണ് ഇവര്‍. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. മയൂര്‍ബഞ്ച് ജില്ലയിലെ റായ്റാങ്പൂര് ഗ്രാമത്തില്‍ തന്റെ ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് മുര്‍മു താമസിക്കുന്നത്.
1958 ജൂണ്‍ 20ന് ജനിച്ച ദ്രൗപതി മുര്‍മു 1997ല്‍ റൈരംഗ്പൂര്‍ എന്‍എസിയുടെ വൈസ് ചെയര്‍പേഴ്സണും ബിജെപിയുടെ സംസ്ഥാന എസ്ടി മോര്‍ച്ചയുടെ വൈസ് പ്രസിഡന്റുമായി.
2000-ല്‍, റായ്രംഗ്പൂരില്‍ നിന്നുള്ള എംഎല്‍എയായി, ഒഡീഷ സര്‍ക്കാരിന്റെ ഗതാഗത, വാണിജ്യ, മൃഗസംരക്ഷണ വകുപ്പുകളില്‍ സഹമന്ത്രിയായി.
2002-ല്‍ മുര്‍മു ബി.ജെ.പിയുടെ എസ്.ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി, തുടര്‍ന്ന് 2004-ല്‍ വീണ്ടും എംഎല്‍എയായി. 2006-ല്‍ മുര്‍മു എസ്.ടി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായി നിയമിതനായി. 2007-ല്‍ ഏറ്റവും മികച്ച എംഎല്‍എക്കുള്ള 'നിലാകാന്ത പുരസ്കാരം' ലഭിച്ചു.
2010ല്‍, മയൂര്‍ഭഞ്ചില്‍ (പടിഞ്ഞാറ്) ബിജെപിയുടെ ജില്ലാ പ്രസിഡന്റായി മുര്‍മു നിയമിതയായി, 2013-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍, അവര്‍ ജാര്‍ഖണ്ഡിലെ ആദ്യ ഗോത്രവര്‍ഗ ഗവര്‍ണറായി, 2021 വരെ അധികാരത്തില്‍ തുടര്‍ന്നു.
ദ്രൗപതി മുര്‍മുവിന്റെ കുടുംബത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും
ദ്രൗപതി മുര്‍മു വ്യക്തി ജീവിതത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ട വ്യക്തിയാണ്,. 2009 നും 2014 നും ഇടയില്‍ അവര്‍ക്ക് ഭര്‍ത്താവിനെയും രണ്ട് ആണ്മക്കളെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു.
2009ല്‍ മുര്‍മുവിന്റെ മകന് ലക്ഷ്മണ് മുര്‍മു (25) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 2014ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് ശ്യാം ചരം മുര്‍മു മരിച്ചു.
2012ല്‍ ദ്രൗപതി മുര്‍മുവിന്റെ രണ്ടാമത്തെ മകര്‍ ഒരു റോഡപകടത്തില്‍ മരിച്ചു. റഗ്ബി കളിക്കാരനായ ഗണേഷ് ഹെംബ്രാമിനെ വിവാഹം കഴിച്ച മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു,
രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ദ്രൗപതി മുര്‍മു ഒഡീഷയിലെ റൈരംഗ്പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അധ്യാപികയായിരുന്നു.
ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍, മുര്‍മു ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രസിഡന്റും രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ പ്രസിഡന്റും ആയിരിക്കും.