ചരിത്രം കുറിച്ചു; ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ദ്രൗപദി മുര്‍മുവിന്റെ വിജയം. വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞതിനു ശേഷം മാത്രമേ ദ്രൗപദിയെ വിജയിയായി പ്രഖ്യാപിക്കുകയുള്ളൂ.

മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തെരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. മൂന്ന് റൗണ്ട് വോട്ടെണ്ണലിന് ശേഷം ദ്രൗപതി മുര്‍മു ആകെ വോട്ട് മൂല്യത്തിന്റെ 51.2 ശതമാനം നേടി. വോട്ടെണ്ണലിന്റെ ഒരു റൗണ്ട് കൂടി ബാക്കിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദയ്ക്കൊപ്പം ദ്രൗപതി മുര്‍മുവിനെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.
'2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ദ്രൗപതി മുര്‍മുവിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി എന്ന നിലയില്‍ അവര്‍ ഭരണഘടനയുടെ സംരക്ഷകയായി ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു - തീര്‍ച്ചയായും, ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു,ആശംസകള്‍ നേരുന്നു,' യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
എം മുര്‍മുവിന് അനുകൂലമായി ഗണ്യമായ ക്രോസ് വോട്ടിംഗ് നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിന് പിഴയില്ല.
മുര്‍മു വിജയം ഉറപ്പിച്ചതോടെ ബിജെപി ആസ്ഥാനത്ത് നിന്ന് റോഡ്ഷോ നടത്തിയാണ് ഡല്‍ഹി ബിജെപി ആഘോഷങ്ങള്‍ ആരംഭിച്ചത്, അത് രാജ്പഥില്‍ സമാപിക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും വിജയപ്രക്രിയകള് ആസൂത്രണം ചെയ്തിട്ടുണ്ട്.
മുര്‍മുവിന്റെ ജന്മനാടായ ഒഡീഷയിലെ റായ്രംഗ്പൂരിലെ നിവാസികള്‍ ഇതിനകം തന്നെ ആഘോഷങ്ങള്‍ തുടങ്ങി. 20,000 മധുരപലഹാരങ്ങളാണ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.