1600 ഡിസംബര്‍ 31: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കിയപ്പോള്‍

 
d

1600 ഡിസംബര്‍ 31നാണ്‌  ഇപ്പോഴത്തെ ഇന്തോനേഷ്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിലുള്ള ഡച്ച് കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ഈസ്റ്റ് ഇന്‍ഡീസില്‍ വ്യാപരം നടത്താന്‍ ലണ്ടന്‍ വ്യാപാരികള്‍ക്ക് ഒന്നാം എലിസബത്ത് രാജ്ഞി ഔദ്യോഗിക സമ്മതപത്രം നല്‍കിയത്‌. ഓണറബിള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി (എച്ച്ഇഐസി) അല്ലെങ്കില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെന്നു കൂടി അറിയപ്പെട്ടിരുന്ന ഒരു കുത്തക വ്യാപാര സംഘടനയായി രൂപം കൊണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 18ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 19ആം നൂറ്റാണ്ടിന്റെ പകുതിവരെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു. കൂടാതെ, 19ആം നൂറ്റാണ്ടിലെ കമ്പനിയുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍, അവിടെ ബ്രിട്ടീഷ് സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ചു.

പേര് സൂചിപ്പിക്കുന്നത് പോലെ, ദക്ഷിണേഷ്യയില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതിയിലൂടെ പണം സമ്പാദിക്കുന്നതിനായി ഒന്നിച്ചു ചേര്‍ന്ന ലണ്ടന്‍ വ്യാപാരികളുടെ ഒരു സംരംഭമായിരുന്നു കമ്പനി. ഏഷ്യയിലൂടെ മിഡില്‍ ഈസ്റ്റ് കടന്നുപോകുന്ന കരമാര്‍ഗ്ഗമായിരുന്നു നൂറ്റാണ്ടുകളായി ഈസ്റ്റ് ഇന്‍സീഡുമായി (കാലങ്ങളോളം അങ്ങനെയാണ് അറിയപ്പിടെടിരുന്നുത്) വിലപ്പെട്ട സുഗന്ധവ്യഞ്ജന വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ 16ആം നൂറ്റാണ്ടോടെ, പോര്‍ച്ച്യുഗീസുകാരുടെ അന്യാദൃശ്യമായ നാവിക സാങ്കേതികവിദ്യുയം വൈദഗ്ധ്യവും മധ്യവര്‍ത്തികളെ ഒഴിവാക്കാന്‍ യൂറോപ്യന്മാരെ സഹായിക്കുകയും അങ്ങനെ വലിയ ലാഭങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കുകയും ചെയ്തു.

1588ല്‍ സ്പാനിഷ് അര്‍മാഡ തകര്‍ക്കപ്പെടുന്നതുവരെ സ്‌പെയിനും പോര്‍ച്ച്യുഗീസിനുമായിരുന്നു ഈസ്റ്റ് ഇന്‍ഡീസ് സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക. അതിനുശേഷം, സമ്പന്നമായ ഇറക്കുമതി വ്യാപാരത്തിന്റെ പങ്ക് അവകാശപ്പെടാന്‍ ബ്രിട്ടീഷുകാര്‍ക്കും ഡച്ചുകാര്‍ക്കും സാധിച്ചു. അതിന്റെ പ്രതാപകാലത്ത്, ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഭൂരിപക്ഷം ദേശങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സാധിച്ചു എന്ന് മാത്രമല്ല, യുണൈറ്റഡ് കിംഗ്ഡത്തെക്കാള്‍ വിസ്തൃയുള്ള ഒരു ഭൂപ്രദേശത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരികളാകാന്‍ സാധിക്കുകയും ചെയ്തു. കൂടാതെ, കീഴടക്കി നേടുന്നതിന് പകരം അവര്‍ കോളനികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉദാഹരണത്തിന്, കുറച്ച് മലയ് നിവാസികള്‍ മാത്രമുണ്ടായിരുന്ന ദ്വീപായ സിംഗപ്പൂരിനെ സര്‍ സ്റ്റാംഫോര്‍ഡ് റാഫെല്‍സ് 1819ല്‍ അതിന്റെ ഉടമയായ ജോഹോര്‍ സുല്‍ത്താനില്‍ നിന്നും കമ്പനിക്ക് വേണ്ടി വാങ്ങുകയും ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി വളര്‍ത്തിയെടുക്കുകയും ചെയ്തു.

വിദേശ പ്രതിയോഗികളുമായുള്ള മത്സരം കടുത്തതോടെ സ്വന്തമായി ഒരു സൈന്യക, ഭരണനിര്‍വഹണ വിഭാഗങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത കമ്പനിക്ക് വരികയും അങ്ങനെ അവര്‍ സ്വന്തം അധികാരങ്ങളുള്ള ഒരു സാമ്രാജ്യ്ത്വ ശക്തിയായി വളരുകയും ചെയ്തു. 18ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ അവര്‍ക്ക് മേല്‍ അധികാരം ഉറപ്പിക്കാന്‍ തുടങ്ങി. 1773 ലെ റെഗുലേറ്റിംഗ് ആക്ടും പതിനൊന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യ ആക്ടും പാസാക്കിക്കൊണ്ട് പാര്‍ലമെന്റ് ഒരു സര്‍ക്കാര്‍ നിയന്ത്രിത നയരൂപീകരണ സ്ഥാപനം സൃഷ്ടിക്കുന്നതിന് മുമ്പ്, കിഴക്കുള്ള ബ്രിട്ടന്റെ ഡി ഫോക്ടോ കോളനികളെകുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് ഓഹരി ഉടമകളുടെ യോഗമായിരുന്നു. 1813ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയുടെ കുത്തക ഏറ്റെടുത്തെങ്കിലും, 1834ന് ശേഷം അവര്‍ സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും 1857ല്‍ ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിനെ തുടര്‍ന്ന് കൊളോണിയല്‍ ഓഫീസ് പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. 1873ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഇല്ലാതായി.