ഉത്സവ സീസണ്‍ ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് വരുത്തുന്നു; കോവിഡ് വ്യാപനത്തിനിടയാക്കുമോ? 

 
covid

രാജ്യത്ത് ഉത്സവ സീസണുകളും ആഘോഷങ്ങളും എത്തുന്നത് മറ്റൊരു കോവിഡ് അതിവ്യാപനത്തെ നേരിടേണ്ടി വരുമോയെന്നതിന്റെ ഭീതിയിലാണ്.  രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വിപണികളിലും മേളകളിലും ആള്‍കൂട്ടങ്ങളുണ്ടാകുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  130 കോടി ജനങ്ങളുള്ള രാജ്യത്ത് കൊറോണ വൈറസ് മൂലം പ്രതിദിനം 200 ലധികം ജീവനുകള്‍ നഷ്ടപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ 4,000 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തില്‍ വളരെ കുറവാണിപ്പോള്‍ ഉണ്ടാകുന്നതെന്നാണ് ആശ്വസിക്കാവുന്ന കാര്യം. 

കോവിഡ് കേസുകള്‍ കുറഞ്ഞതും രാജ്യത്ത് ഏകദേശം ഒരു ബില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതിനും ശേഷം പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ ഏകദേശം 75 ശതമാനം ആളുകള്‍ക്ക് ഒരു ഡോസ് വാകസിനെങ്കിലും നല്‍കിയിട്ടുള്ളതിനാല്‍ രോഗവ്യാപനം കറുഞ്ഞതായാണ് വിലയിരുത്തലുകള്‍. അതേസമയം വാക്‌സിന്‍ സ്വീകരിച്ച് മൂന്നു മാസത്തിന് ശേഷം ആന്റിബോഡി കുറഞ്ഞ് വരുന്നതും
തും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കകള്‍ക്കിടിയാക്കുന്നുണ്ട്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഹോളി ഡേ സീസണില്‍ ദുര്‍ഗാപൂജ, ദസറ, ദീപാവലി എന്നിവ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് തന്നെ രാജ്യത്താകെ വിപണികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ധിക്കുകയാണ്.  വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കാറുകള്‍, മറ്റ് ഉപഭോക്തൃവസ്തുക്കള്‍ എന്നിവ വാങ്ങികൂട്ടുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്.

കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ ജനക്കൂട്ടങ്ങളുണ്ടാകുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ട്രാഫിക് പോലീസ് ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ശാരീരിക അകലം പാലിക്കുന്നതിനെക്കുറിച്ച് ആളുകളെ ഓര്‍മ്മിപ്പിച്ചു. പലരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും ആള്‍ക്കൂട്ടത്തിന് വലിയ കുറവൊന്നുമുണ്ടായില്ല. ''ഇത് ഉത്സവ സമയമാണെന്നും അതിനാല്‍ ആളുകള്‍ വരും, ആളുകള്‍ ഇത് ആഘോഷിക്കുമെന്നാണ്'' ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. 

അയല്‍ സംസ്ഥാനങ്ങളായ ബീഹാര്‍, അസം എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും  വലിയ ഉത്സവ തിരക്ക് അനുഭവപ്പെട്ടു. നീണ്ട ഉത്സവ സീസണില്‍ കോവിഡ് വ്യാപനം ഉയര്‍ന്നേക്കാമെന്ന ആശങ്കയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ 'മിഷന്‍ 100 ഡേയ്‌സ്' എന്ന പേരില്‍ ഒരു പ്രചാരണം ആരംഭിച്ചു. ''അടുത്ത 100 ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും കോവിഡിന് അനുയോജ്യമായ പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു,'' ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്  റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് രോഗികള്‍ കൂടുതലുണ്ടാകുന്നത് വലിയ വ്യാപനത്തിലേക്ക് എത്തിക്കുമെന്നും, അതിവേഗം പടരുന്ന വകഭേദം ഉയര്‍ന്നുവന്നില്ലെങ്കില്‍
കോവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ വലിയ തോതിലുള്ള ആദ്യ ഡോസ് വാക്‌സിന്‍ വിതരണം സഹായകമായേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം കുറവാണെന്നും അത് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതായും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്.