രണ്ടായിരത്തിന് മുകളില്‍ രോഗികള്‍; 15 ശതമാനം വര്‍ധനവ്, കോവിഡ് രോഗികള്‍ കൂടുന്നു

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 15 ശതമാനം കൂടുതലാണ്. 24 മണിക്കൂറിനിടെ 2380 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 13,433 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേര് കോവിഡ് ബാധിച്ച് മരിച്ചു, ഇതോടെ മൊത്തം മരണസംഖ്യ 522,062 ആയി ഉയര്‍ന്നു. ഏപ്രില്‍ 4 ന് ഇന്ത്യയുടെ പ്രതിദിന കോവിഡ് -19 എണ്ണം 1,000 ത്തില്‍ താഴെ എത്തിയിരുന്നു. പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേസുകളുടെ വര്‍ദ്ധനവ് കാണുന്നു.
ഡല്‍ഹിയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം കോവിഡ് രോഗികളും
ഇന്നലെ 1009 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,231 പേര് രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 42,514,479 ആയി. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയാണ്, പ്രതിദിന പോസിറ്റിബിറ്റി നിരക്ക് 0.53 ശതമാനമായി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.43 ശതമാനമാണ്.