രാജ്യത്ത് 27,254 പേര്‍ക്കുകൂടി കോവിഡ്; സജീവരോഗികളുടെ എണ്ണം കുറയുന്നു

 
covid

രോഗമുക്തി നിരക്ക് 97.54 ശതമാനം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 27,254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 219 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 37,687 പേര്‍ രോഗമുക്തരായി. 3,74,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 10,652 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 

രാജ്യത്ത് ഇതുവരെ 3,32,64,175 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,24,47,032 പേര്‍ രോഗമുക്തരായി. 4,42,874 പേര്‍ രോഗബാധിതരായി മരിച്ചു. 1.33 ശതമാനമാണ് മരണനിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 80 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.11 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 54.30 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 74.38 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 20,240 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 43,75,431. ഇവരില്‍ 41,30,065 പേര്‍ രോഗമുക്തരായി. മരണം 22,551 ആയി. 2,22,815 പേരാണ് ഇനി ചികിത്സയിലുള്ളത്. സജീവരോഗികളുടെ എണ്ണത്തില്‍ 9,537 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.