കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 30,256 പേര്‍ക്ക് രോഗബാധ

 
covid

രാജ്യത്ത് ഇന്നലെ 30,256 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 43,938 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 295 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 19,653ഉം കേരളത്തിലാണ്. 152 മരണമാണ് ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ രോഗികള്‍. നിലവില്‍ 3,18,181 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെയുള്ള കോവിഡ് മരണം 4,45,133.  ഡല്‍ഹിയില്‍ ഞായറാഴ്ച ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഓരോരുത്തര്‍ വീതമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 28 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഡല്‍ഹിയില്‍ നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 0.04% ആണ്, 63,000 ല്‍ അധികം ടെസ്റ്റുകളാണ് ഒരു ദിവസം നടത്തിയത്.  400 ല്‍ താഴെ രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 33,478,419 ആണ്. ഇതില്‍ 32,71,5105 പേരും രോഗമുക്തി നേടി. ഇന്നലെ വരെ 80,85,68,144 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.