2022 ഏപ്രില്‍ വരെ പൂര്‍ണസജ്ജമായ ഒരു റാഫേല്‍ വിമാനം മാത്രം ഇന്ത്യയിലെത്തും

 
2022 ഏപ്രില്‍ വരെ പൂര്‍ണസജ്ജമായ ഒരു റാഫേല്‍ വിമാനം മാത്രം ഇന്ത്യയിലെത്തും

ഫ്രാന്‍സുമായുള്ള വിവാദ റാഫേല്‍ യുദ്ധ വിമാന കരാറിന്റെ ഭാഗമായി 2022 ഏപ്രില്‍ വരെ പൂര്‍ണ സജ്ജമായ ഒരു വിമാനം മാത്രമേ ഇന്ത്യയിലെത്തൂ എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ഇന്ത്യ ആവശ്യപ്പെട്ട എല്ലാ സജ്ജീകരണവുമുള്ള വിമാനം പ്രവര്‍ത്തനക്ഷമമായ നിലയില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. 2019 സെപ്റ്റംബര്‍ മുതല്‍ തന്നെ ബാക്കി വിമാനങ്ങളും എത്തിച്ചുതുടങ്ങും. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കുന്ന 2022 ഏപ്രിലിന് ശേഷം മാത്രമേ ഇന്ത്യ ആവശ്യപ്പെട്ട ഘടകങ്ങളുമായി ബാക്കി വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകൂ. ആയുധങ്ങളടക്കമൂള്ള സജ്ജീകരണങ്ങളുമായി 2022 ഏപ്രിലില്‍ മാത്രമേ ഈ വിമാനങ്ങള്‍ എന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക് സഭയില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം 2022 സെപ്റ്റംബറില്‍ മാത്രമേ ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റുകളുമായി, വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിമാനങ്ങള്‍ സജ്ജമാകൂ എന്നാണ് പറയുന്നത്. ഒരു വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഫ്രാന്‍സില്‍ നടത്തിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. രണ്ട് സീറ്റുള്ള വിമാനമാണ് (ആര്‍ബി 0) ഇന്ത്യ സ്‌പെസിഫിക്‌സ് എന്‍ഹാന്‍സ്‌മെന്റുമായി പരീക്ഷിച്ചത്. ഈ വിമാത്തിന്‍റെ പരീക്ഷണം 2022 ഏപ്രില്‍ വരെ പരീക്ഷണം തുടരും.

ഒരു വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഫ്രാന്‍സില്‍ നടത്തിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. രണ്ട് സീറ്റുള്ള വിമാനമാണ് (ആര്‍ബി 008) ഇന്ത്യ സ്‌പെസിഫിക്‌സ് എന്‍ഹാന്‍സ്‌മെന്റുമായി പരീക്ഷിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരും ഫ്രഞ്ച് എയര്‍ഫോഴ്‌സ് പൈലറ്റുമാരും ചേര്‍ന്നാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യുപിഎ കാലത്തെ 126 വിമാനങ്ങള്‍ക്കുള്ള കരാറിന് പകരം 36 വിമാനങ്ങളായി വെട്ടിച്ചുരുക്കിയതോടെ, യുദ്ധവിമാനങ്ങളുടെ കുറവുണ്ടാക്കുന്ന എയര്‍ഫോഴ്‌സിന്റെ അടിയന്തര സാഹര്യത്തെ നേരിടാനും അഞ്ച് മാസത്തോളം സമയം ലാഭിക്കാനുമായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. നാല് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 2017 ഓഗസ്റ്റ് മുതല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രാന്‍സിലുണ്ട്. അതേസമയം റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേന വക്താവിനും ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനും അയച്ചുകൊടുത്ത ചോദ്യാവലികള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

യുപിഎ കാലത്തെ കരാര്‍ പ്രകാരം 126 വിമാനങ്ങളുടെ ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ്‌സ് 13 എണ്ണമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ റഡാറുകള്‍, ഹെല്‍മെറ്റ് മൗണ്ടഡ് ഡിസ്‌പ്ലേ, ലോ ബാന്‍ഡ് ജാമര്‍, റേഡിയോ ആള്‍ട്ടിമീറ്റര്‍, ഡെകോയ് സിസ്റ്റം, പര്‍വത മേഖലകളിലെ എയര്‍ഫീല്‍ഡുകളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള ക്ഷമത തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഇത്. 36 വിമാനങ്ങളുടെ കരാര്‍ ഒപ്പിട്ടപ്പോള്‍ ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ് കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം കൊണ്ടുവന്നിട്ടില്ല എന്നാണ്. 2019 ആദ്യം നാല് വിമാനങ്ങളുടെ നിര്‍മ്മാണം ഫ്രാന്‍സിലെ ബോര്‍ഡോക്‌സിലുള്ള ജസോള്‍ട് പ്ലാന്റില്‍ തുടങ്ങും.