രോഗവ്യാപനം കൂടുന്നു; കേരളത്തോട് രാത്രി കര്‍ഫ്യൂ പരിഗണിക്കണമെന്ന് കേന്ദ്രം, ഇന്നലെ  46,759 രോഗികള്‍ 

 
covid

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 46,759 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിനം 40,000 ത്തിലധികം കോവിഡ്  കേസുകള്‍ കാണുന്നത്. 509 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി. ഇതില്‍ 3,18,52,802 പേര്‍ രോഗമുക്തി നേടി. 31,374 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,59,775 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണം 4,37,370. ഇന്നലെ വരെ 62,29,89,134 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,03,35,290 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.
 
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗികള്‍ കൂടുതല്‍, പ്രതിദിന കേസുകളില്‍ ഇന്നലെ 32,801 രോഗികളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്ത്. 170 മരണവും റിപോര്‍ട്ട് ചെയ്തു. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരളത്തോടും മഹാരാഷ്ട്രയോടും ആവശ്യപ്പെട്ടു. മൊത്തം സജീവ കേസുകളില്‍ പകുതിയിലധികവും കേരളമാണ്. മഹാരാഷ്ട്രയില്‍ 16 ശതമാനം.

അതേസമയം വാക്‌സിനേഷനില്‍ രാജ്യം പുതിയ  നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം ആദ്യമായി ഒരു കോടിയിലധികം കോവിഡ് -19 വാക്‌സിന്‍ നല്‍കി.  1,00,64, 032 ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് കണക്ക്്. ഓഗസ്റ്റ് 27 ന് 28.62 ലക്ഷം ഡോസുകള്‍ നല്‍കി എല്ലാ സംസ്ഥാനങ്ങളിലേക്കാളും മുന്നിലെത്തിയത് ഉത്തര്‍പ്രദേശാണ്.