രാജ്യത്ത് 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ്; 252 മരണം

 
covid

രാജ്യത്ത്  24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് ബാധിച്ചു. 34,469 പേര്‍ക്കാണ് രോഗ മുക്തി. 252 പേരാണ് മരിച്ചത്. ഇതോടെ  ആകെ മരണം 4,45,385 ആയി.  രാജ്യത്തെ രോഗമുക്തി നിരക്ക് 97.75 ശതമാനമായി വര്‍ധിച്ചു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

രാജ്യത്തെ ആകെ ഇതുവരെ 3.35 കോടി പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.09 ലക്ഷമായി ചുരുങ്ങി. 3,27,49,574 പേര്‍ക്കാണ് രോഗ മുക്തി. 

രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ മരണ സംഖ്യ ആശങ്കയായി തുടരുകയാണ്. നിലവില്‍ 1.67 ലക്ഷം സജീവ കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 96.46 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തും. 81.85 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.