രാജ്യത്ത്  24 മണിക്കൂറിനിടെ 30,941 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

 
Kerala Covid Updates

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,941 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 350 മരണങ്ങളും സ്ഥിരീകരിച്ചു. 36,275 പേർ രോഗമുക്തരായി. നിലവിൽ 3,70,640 പേരാണ് ചികിത്സയിലുള്ളത്. 

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇതുവരെ 3,19,59,680 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 4,38,560. രാജ്യത്ത്  രോ​ഗികളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. ഇന്നലെ കേരളത്തിൽ 19,622 പേർക്കാണ് വൈറസ് ബാധസ്ഥിരീകരിച്ചത്. നിലവിൽ  64,05,28,644 പേർക്ക് വാക്സിൻ നൽകിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ  കണക്കുകൾ വ്യക്തമാക്കുന്നു.