രാജ്യത്ത് 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 
covid

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 36,347 പേര്‍ രോഗമുക്തരായി. 375 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത്  3,61,340 പേരാണ്. 151 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 

രാജ്യത്തെ ആകെ മരണസംഖ്യ 4.33 ലക്ഷമാണ്. മഹാരാഷ്ട്രയിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ (105) മാഹാമാരി ബാധിച്ച് മരിച്ചത്. കേരളത്തില്‍ 99 മരണവും രേഖപ്പെടുത്തി. 1.71 ലക്ഷം സജീവ കേസുകളുള്ള കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കേരളത്തില്‍ 20,224 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 36.36 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 57 കോടി കവിഞ്ഞു.