രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ്; ഇന്നലെ 338  മരണം

 
covid

രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 338 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതുതായി 43,263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി. പ്രതിദിന കേസുകളില്‍
കേരളം തന്നെയാണ് മുന്നില്‍. ഇന്നലെ റിപോര്‍ട്ട് ചെയ്ത 30,196 കേസുകളും കേരളത്തിലാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ 86,51,701 പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കിയത്. ഇതോടെ ആകെ വാക്സിനേഷന്‍ 71,65,97,428 ആയതായും  കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.