ഇന്ത്യയില്‍ അര്‍ബുദ രോഗം വര്‍ധിക്കുന്നു; 2025-ഓടെ രോഗികള്‍ മൂന്നുകോടിയിലേക്കെന്ന് ഐസിഎംആര്‍

കാന്‍സര്‍ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 2021 ലെ 2.67 കോടിയില്‍ നിന്ന് 2025ല്‍ 2.98 കോടിയിലേക്ക് ഉയരുമെന്ന് ഐസിഎംആര്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് വടക്കന്‍ സംസ്ഥാനങ്ങളിലാണ്. (ലക്ഷത്തില്‍ 2,408 രോഗികള്‍), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ (ലക്ഷത്തില്‍ 2,177) പേര്‍ക്കും അര്‍ബുദം പിടിപെട്ടു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് രോഗം കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നു.

ഐസിഎംആറിറെ റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം രോഗഭാരത്തിന്റെ 40%-ത്തിലധികം ഏഴ് അര്‍ബുദങ്ങളാണ്: ശ്വാസകോശം (10.6%), സ്തനം (10.5%), അന്നനാളം (5.8). %), വായ (5.7%), ആമാശയം (5.2%), കരള്‍ (4.6%), സെര്‍വിക്സ് ഗര്‍ഭാശയം (4.3%). എന്നിങ്ങനെയാണ് അവ. രോഗികളില്‍ അധികവും മിസോറം, ഡല്‍ഹി, മേഘാലയ എന്നിവിടങ്ങളിലെ 65-69നും ഇടയില്‍ പ്രായമുള്ളവരിലാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ അര്‍ബുദരോഗികള്‍ 3.5 ശതമാനമാണ്. തമിഴ്നാട് (10 ശതമാനം), ആന്ധ്രാപ്രദേശ് (ഏഴ് ശതമാനം), കര്‍ണാടകം (0.5 ശതമാനം) എന്നിങ്ങനെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അര്‍ബുദബാധിതര്‍. അര്ബുദപരിശോധനയ്ക്ക് വിധേയരാകുന്നതിലും രോഗം കണ്ടെത്തുന്നതിലും സ്ത്രീകളാണ് മുന്നില്‍ (3.5 ശതമാനം). പുരുഷന്മാരില് 0.5 ശതമാനം മാത്രമാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്.
അര്‍ബുദത്തിന്റെ വര്‍ദ്ധിച്ചുവരുന്ന രോഗ നിരക്ക് ആശങ്കാജനകമാണ്. പുകയിലയും മദ്യപാനവും ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങളായി നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. പൊണ്ണത്തടി, മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്, വ്യവസായശാലകള്‍ക്ക് സമീപമുള്ള നദികള്‍ പോലുള്ള വിഷജലത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍, ഭക്ഷണത്തിലെ മായം, ഭക്ഷണത്തിലും പച്ചക്കറികളിലും കൃത്രിമ കളറിംഗ് എന്നിവയും ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ''ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി ഡയറക്ടര്‍ ഡോ.അന്‍ഷുമാന്‍ കുമാര്‍ പറഞ്ഞതായി മിന്റ് റിപോര്‍ട്ട് പറയുന്നു.