രാജ്യത്ത് 41,965 പേര്‍ക്കുകൂടി കോവിഡ്; സജീവ രോഗികളുടെ എണ്ണത്തിലും വര്‍ധന

 
India Covid Updates

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെ മുന്നില്‍

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 40,000ന് മുകളില്‍. 24 മണിക്കൂറിനിടെ 41,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 460 പേര്‍ രോഗബാധിതരായി മരിച്ചു. 33,964 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 3,28,10,845 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,19,93,644 പേര്‍ രോഗമുക്തരായി. 4,39,020 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,78,181 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 7,541 പേരുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്.  

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.51 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗബാധിതരുടെ 1.15 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. 37 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 68 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.58 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 52.31 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 65.41 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 30,203 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 40,57,233. ഇവരില്‍ 38,17,004 പേര്‍ രോഗമുക്തരായി. മരണം 20,788 ആയി. 2,19,441 പേരാണ് ഇനി ചികിത്സയിലുള്ളത്.