രാജ്യത്ത് 42,766 പേര്‍ക്കുകൂടി കോവിഡ്; സജീവ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

 
Kerala Covid Updates
പ്രതിദിന കേസുകളില്‍ 69 ശതമാനത്തിലധികം കേരളത്തില്‍ 

 
രാജ്യത്ത് 42,766 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 69 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 308 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 38,091 പേര്‍ രോഗമുക്തരായി. 4,10,048 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

രാജ്യത്ത് ഇതുവരെ 3,29,88,673 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,21,38,092 പേര്‍ രോഗമുക്തരായി. 4,40,533 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.42 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 72 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.62 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 68.46 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 29,682 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 41,81,137. ഇവരില്‍ 39,09,096 പേര്‍ രോഗമുക്തരായി. മരണം 21,422 ആയി. 2,50,619 പേരാണ് ഇനി ചികിത്സയിലുള്ളത്.