ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു; കടകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി

 
Delhi Covid

കോവിഡ് കേസുകള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍. കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും രാത്രി എട്ടുമണി കഴിഞ്ഞും പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. റസ്റ്റോറന്റുകള്‍ക്ക് രാത്രി 10 മണിക്കുശേഷവും പ്രവര്‍ത്തിക്കാം.

ഇതുവരെ, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ക്ക് രാത്രി എട്ടു വരെയായിരുന്നു പ്രവര്‍ത്തനാനുമതി. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്ന് കേജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് ശനിയാഴ്ച 19 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനമാണ്. നിലവില്‍ 430 പേര്‍ മാത്രമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.