രാജ്യത്ത് 34,973 പേര്‍ക്ക് കൂടി കോവിഡ്; പ്രതിവാര ടിപിആര്‍ 2.31 ശതമാനം

 
covid children

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെ മുന്നില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 34,973  പേര്‍ക്ക് കൂടി കോവിഡ്. 260 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 37,681 പേര്‍ രോഗമുക്തരായി. 3,90,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 2,968 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 

രാജ്യത്ത് ഇതുവരെ 3,31,74,954 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,23,42,299 പേര്‍ രോഗമുക്തരായി. 4,42,009 പേര്‍ രോഗബാധിതരായി മരിച്ചു. 1.33 ശതമാനമാണ് മരണനിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 77 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.31 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53.86 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 72.37 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 26,200 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 43,09,694. ഇവരില്‍ 40,50,665 പേര്‍ രോഗമുക്തരായി. മരണം 22,126 ആയി. 2,36,903 പേരാണ് ഇനി ചികിത്സയിലുള്ളത്.