'ഇടതുപക്ഷത്തെ പൂജ്യരായി കാണാന്‍ ആഗ്രഹിച്ചിരുന്നില്ല'; ബംഗാളിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മമതാ ബാനര്‍ജി

 
'ഇടതുപക്ഷത്തെ പൂജ്യരായി കാണാന്‍ ആഗ്രഹിച്ചിരുന്നില്ല'; ബംഗാളിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മമതാ ബാനര്‍ജി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാകാതെ ഇടതുപക്ഷം ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ''ഞാന്‍ അവരെ രാഷ്ട്രീയമായി എതിര്‍ക്കുന്നു, പക്ഷേ അവരെ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല,'' മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ''അവര്‍ ബിജെപിക്കുപകരം സീറ്റുകള്‍ നേടിയിരുന്നെങ്കില്‍ നന്നായിരുന്നു,'' മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചുകളില്‍ ബിജെപിയേക്കാള്‍ ഇടതുപക്ഷം എത്താനാണ് മമത ആഗ്രഹിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷമോ കോണ്‍ഗ്രസ് അംഗങ്ങളോ ഇല്ലാതിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ ബിജെപി 77 സീറ്റുകളാണ് നേടിയത്. ബാക്കിയുള്ള 213 സീറ്റുകള്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് പോയത്. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെ മഹാദുരന്തമാണെന്നാണ് ഇടതുപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്.