പഞ്ചാബിലെ പട്യാലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്ക്

 
 Bhagwant Mann

പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്കെതിരെ ശിവസേന നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍  പട്യാല ജില്ലയില്‍ വോയ്സ് കോളുകള്‍ ഒഴികെയുള്ള മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍ 

ആഭ്യന്തര, നീതിന്യായ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്, പട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് സംഘര്‍ഷം നടന്ന സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്നു പട്യാലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ഉന്നത പൊലീസുദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥലം മാറ്റി . പട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ നാല് കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പട്യാല നഗരത്തില്‍ തെരുവുയുദ്ധം നടന്നത്. 

ശിവസേന നടത്തിയ ഖാലിസ്ഥാന്‍ വിരുദ്ധ പൊലീസ് അനുമതി നല്‍കിയിരുന്നില്ലെനനാണ് റിപോര്‍ട്ടുകള്‍. ഈ മാര്‍ച്ചിനിടെ ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും മാര്‍ച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി, ആകാശത്തേക്ക് വെടിവച്ചും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് ഈ സംഘര്‍ഷാവസ്ഥ ലഘൂകരിച്ചത്. അതേസമയം, പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമെന്നും മാന്‍ വ്യക്തമാക്കി. സംഭവത്തില്‍ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാന്‍ റിപ്പോര്‍ട്ട് തേടി.