'നരേന്ദ്ര മോദി രണ്ട് ഇന്ത്യയെ സൃഷ്ടിച്ചു, രാജ്യത്തിന്റെ വിഭവങ്ങള്‍ സമ്പന്നര്‍ക്ക് നല്കി'

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഇന്ത്യയെ സൃഷ്ടിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒന്ന് സമ്പന്നര്‍ക്കും മറ്റൊന്ന് ദരിദ്രര്‍ക്കും വേണ്ടിയുള്ളതാണവ, രാജ്യത്തിന്റെ വിഭവങ്ങള്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി ഗോത്രവര്‍ഗ ദഹോദ് ജില്ലയില്‍ നടന്ന 'ആദിവാസി സത്യാഗ്രഹ റാലി'ക്ക് തുടക്കം കുറിച്ച രാഹുല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞു.

2014ല്‍ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് അദ്ദേഹം ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ എന്നാണ് വിളിക്കുന്നത്,' 'ഇന്ന്, രണ്ട് ഇന്ത്യകള്‍ സൃഷ്ടിക്കപ്പെടുന്നു, ഒരു സമ്പന്നരുടെ ഇന്ത്യ, തിരഞ്ഞെടുത്ത കുറച്ച് ആളുകള്‍, അധികാരവും പണവുമുള്ള ശതകോടീശ്വരന്മാരും ഉദ്യോഗസ്ഥരും. രണ്ടാമത്തെ ഇന്ത്യ സാധാരണക്കാരുടെതാണ്,' രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ട് ഇന്ത്യ ആവശ്യമില്ലെന്നും ബിജെപി മാതൃക ആദിവാസികളുടെയും മറ്റ് പാവപ്പെട്ടവരുടെയും ഉടമസ്ഥതയിലുള്ള വെള്ളം, വനം, ഭൂമി തുടങ്ങിയ ജനങ്ങളുടെ വിഭവങ്ങള്‍ കുറച്ച് ആളുകള്‍ക്ക് നല്‍കുന്നതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദിവാസികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി, 'ബിജെപി സര്‍ക്കാര്‍ നിങ്ങള്‍ക്ക് ഒന്നും തരില്ല, എന്നാല്‍ നിങ്ങളില്‍ നിന്ന് എല്ലാം എടുത്ത് മാ്റ്റും, നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കണം, അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അവകാശപ്പെട്ടത് ലഭിക്കൂ,' 'ആദിവാസികള്‍ അവരുടെ കഠിനാധ്വാനത്തിലൂടെ ഗുജറാത്തില്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എന്താണ് തിരിച്ച് കിട്ടിയത്? നിങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല. മികച്ച വിദ്യാഭ്യാസമോ ആരോഗ്യ സേവനമോ ഇല്ല,' അദ്ദേഹം പറഞ്ഞു.
കോവിഡ് കൈകാര്യം ചെയ്യുന്നതിലും രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ചു. ''പകര്‍ച്ചവ്യാധി സമയത്ത്, ഗുജറാത്തില്‍ മൂന്ന് ലക്ഷം പേര് മരിച്ചപ്പോള്‍, പാത്രങ്ങളും ചട്ടികളും നിങ്ങളുടെ മൊബൈല്‍ ലൈറ്റുകള്‍ ഫ്ലാഷ് ചെയ്യാന്‍ പ്രധാനമന്ത്രി നിങ്ങളോട് പറഞ്ഞു, ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരുന്നു. കൊറോണ വൈറസ് കാരണം 50 മുതല്‍ 60 ലക്ഷം വരെ ആളുകള്‍ രാജ്യത്ത് മരിച്ചു. രാഹുല്‍ ഗാന്ധി അദ്ദേഹം പറഞ്ഞു.