മങ്കിപോക്സ്: ജാഗ്രത കൈവിടരുത്, രോഗം പടരാന്‍ കാരണം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന വിദഗ്ധര്‍

ലോകരാജ്യങ്ങളില്‍ മങ്കിപോക്സ്(കുരങ്ങുപനി)പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജാഗരൂകരായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

1979-1980 മുതല്‍, വസൂരി വാക്സിനേഷന് നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇത് ലോകമെമ്പാടും വൈറസ് പടരുന്നതിന് കാരമായെന്നും അവര്‍ വിശദീകരിച്ചു. ഓര്‍ത്തോപോക്സ് വൈറസ് ജനുസ്സില്‍ പെട്ട മങ്കിപോക്സ് വൈറസ് മൂലമാണ് കുരങ്ങുപനി ഉണ്ടാകുന്നത്. 1980-ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുമായി സാമ്യമുള്ളതാണ്. വസൂരി നിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന വാക്സിനുകളും കുരങ്ങുപനിക്കെതിരെ സംരക്ഷണം നല്‍കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. എന്നാല്‍ പുതിയ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതില്‍ ഒരെണ്ണം കുരങ്ങുപനി പ്രതിരോധത്തിനായി അംഗീകരിച്ചിട്ടുണ്ട്. ഇതിന് കൂടുതല്‍ ലബോറട്ടറി ഡാറ്റ ആവശ്യമാണ്, മങ്കിപോക്സിന് വസൂരി വാക്സിന് ഉപയോഗിക്കുന്നത് ഉപയോഗപ്രദമാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥന് സൂചിപ്പിച്ചു.
'വസൂരിക്ക് രണ്ടും മൂന്നും തലമുറ വാക്സിനുകള്‍ നിലവിലുണ്ട്. എന്നാല്‍ വളരെ പരിമിതമായ ഡോസുകള്‍ മാത്രമാണുള്ളത്. അവര്‍ പറഞ്ഞു. ഡെന്മാര്ക്ക് ആസ്ഥാനമായുള്ള ബവേറിയന്‍ നോര്‍ഡിക് മങ്കിപോക്സിനായി ഒരു വാക്സിന് വികസിപ്പിച്ചെടുത്തിട്ടുണ്ട്, എന്നാല്‍ ഫലപ്രാപ്തി സംബന്ധിച്ച് ഡാറ്റകളൊന്നുമില്ല. വിവരശേഖരണം അടിയന്തിരമായി ആവശ്യമാണ്,'' അവര്‍ പറഞ്ഞു. നിലവിലുള്ള വസൂരി വാക്സിന് വ്യാപകമായി ലഭ്യമാണെങ്കില്‍ അത് കുപ്പിയിലാക്കുന്നതിലും വിപണനം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് പങ്കുണ്ടായിരിക്കുമെന്നും ഡോ.സ്വാമിനാഥന് പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദത്തെക്കാര് മാരകമായിരിക്കുമോ മങ്കിപോക്സ് എന്ന ചോദ്യത്തിന്, ഇവ രണ്ടും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. ഡാറ്റയുടെ അഭാവം ഉണ്ടായിരുന്നിട്ടും, മങ്കിപോക്സ് മറ്റൊരു വൈറസാണെന്നും കോവിഡിന്റെ അതേ വേഗതയില്‍ പടരില്ലെന്നും വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് നാല് കുരങ്ങുപനി കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മൂന്ന് കേസുകളും ഡല്‍ഹിയില്‍ ഒരു കേസുമാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 75 രാജ്യങ്ങളില്‍ ഇതുവരെ 16,000 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.