'ലോകത്തെവിടെയും ഇന്ത്യയിലേത് പോലെ സ്വതന്ത്രമായ ജുഡീഷ്യറി ഇല്ല'; ചീഫ് ജസ്റ്റിസിന് മറുപടിയുമായി നിയമമന്ത്രി

ലോകത്തിലെ ഒരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയുടേത് പോലെ സ്വതന്ത്രമല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നവെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും പ്രത്യേക അജന്‍ഡ വച്ചുള്ളതുമായ ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രി.

'ഇന്ത്യയിലും ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയകള്‍ വഴി ചീഫ് ജസ്റ്റിസുമാരായ രമണ നടത്തിയ മാധ്യമ വിചാരണയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍... ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ നമുക്ക് ഇത് പൊതുസഞ്ചയത്തില്‍ ചര്‍ച്ച ചെയ്യാം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല, ''റിജിജു പറഞ്ഞു. ഇന്ത്യയിലെ ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയും പൂര്‍ണമായും സുരക്ഷിതമാണ്. ജഡ്ജിമാരും നീതിന്യായവും ലോകത്തെവിടെയുള്ള്തിനേക്കാളും സ്വതന്ത്രമാണെന്ന് വ്യക്തമായി പറയാന്‍ കഴിയും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് രാജ്യത്തെ മാധ്യമ വിചരണകളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. നൂതന മാധ്യമ സംവിധാനങ്ങള്‍ ബൃഹത്തായ ശബ്ദമുള്ളവരാണ് എന്നാല്‍ എന്നാല്‍ വിഷയങ്ങളില്‍ ശരിയും തെറ്റും കണ്ടുപിടിക്കുന്നതില്‍ അവര്‍ പ്രാപ്തരല്ല, വിഷയങ്ങളില്‍ ജഡ്ജിമാര്‍ക്ക് വേഗത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അവര്‍ നിസഹായകരോ അല്ലെങ്കില്‍ തെറ്റ് പറ്റുന്നവരോ അല്ല ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. പക്ഷാപതപരമായ കാഴ്ചപ്പാടുകള്‍ മാധ്യമങ്ങര് പ്രചരിപ്പിക്കുമ്പോള്‍ അത് ജനങ്ങളെ ബാധിക്കുന്നു, ജനാതിപത്യത്തെ ദുര്ബലപ്പെടുത്തുുന്നു. ഇത് വിധിന്യായത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ജഡ്ജിമാര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. കൊടും ക്രിമിനലുകളെ ജയിലില്‍ അടയ്ക്കുന്ന ജഡ്ജിമാര്‍ക്ക് വിരമിച്ചതിന് ശേഷം ഒരു സംരക്ഷണവും ലഭിക്കുന്നില്ല. സമൂഹത്തില്‍ പ്രത്യേക സുരക്ഷ ഒന്നുമില്ലത്താതെയാണ് ജീവിക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും ചില രാഷ്ട്രീയ നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും. പോലീസുകാര്‍ക്കും ഒക്കെ സുരക്ഷ ലഭിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.