കോവിഡ് രണ്ടാം തരംഗത്തേക്കാള്‍ വേഗത്തില്‍ രോഗവ്യാപനം; ഇന്ത്യയിലെ ഒമിക്രോണ്‍ വ്യാപനം പറയുന്നത്

 
covid

കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലെ ക്രൂരമായ രണ്ടാം തരംഗത്തില്‍ സംഭവിച്ചതിനെക്കാള്‍ വേഗത്തില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മുന്‍തരംഗങ്ങളെയെല്ലാം മറികടന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. അനുസരിച്ച്, ലോക രാജ്യങ്ങളില്‍ കാണുന്ന പ്രവണത ഇന്ത്യയിലും സംഭവിച്ചേക്കാമെന്നും ഒമിക്രോണ്‍ വകഭേദം ഏറ്റവും പുതിയ കോവിഡ് അതിവ്യാപനത്തിന് കാരണമാകുമെന്നും റിപോര്‍ട്ട് പറയുന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,750 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു ദിവസം മുമ്പ് ഇത് 27,553 കേസുകളായിരുന്നു.  രാജ്യത്ത് നിലവിലുള്ള കേസുകളുടെ എണ്ണം 1,45,582 ആണെന്നാണ് മന്ത്രാലയം അറിയിച്ചത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1,700 ആയി ഉയര്‍ന്നിട്ടുണ്ട്. 510 കേസുകളുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍.  351 കേസുകളുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തു, കേരളം (156), ഗുജറാത്ത് (136), തമിഴ്നാട് (121) എന്നിങ്ങനെയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് പറയുന്നു. 

അതേസമയം രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസം പകരുന്നത്. 
വിദഗ്ധരുടെ അഭിപ്രായത്തില്‍ ലോകമെമ്പാടുമുള്ള കണക്കുകള്‍ കാണിക്കുന്നത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അതിവേഗം വര്‍ധിച്ചിട്ടും, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും  ഗുരുതരമായ അണുബാധകളുടെ റിപ്പോര്‍ട്ടുകളും സ്ഥിരമായി താഴ്ന്ന നിലയിലാണ്.

Also Read; ജനാധിപത്യത്തിനായുള്ള പ്രക്ഷോഭവും പ്രധാനമന്ത്രി ഹംദോക്കിന്റെ രാജിയും; സുഡാനില്‍ സംഭവിക്കുന്നത് 

കഴിഞ്ഞ ആഴ്ചയ്ക്ക് മുമ്പുള്ള (ഡിസംബര്‍ 25 ന് മുമ്പുള്ള ഏഴ് ദിവസം) ഏഴ് ദിവസത്തെ ദേശീയ ശരാശരി പ്രതിദിന കേസുകള്‍ 6,641 ആയിരുന്നു. അതായത്, ഒരാഴ്ചയ്ക്കുള്ളില്‍, പുതിയ അണുബാധകളുടെ നിരക്ക് 175% വര്‍ദ്ധിച്ചു. 2020 ഏപ്രില്‍ 9 ന് ശേഷം രാജ്യത്ത് കാണുന്ന ഏറ്റവും വലിയ പ്രതിവാര രോഗനിരക്കാണിത്,  രണ്ടാം തരംഗത്തില്‍ 75% ഉയര്‍ന്നപ്പോള്‍ കണ്ട ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ പോലും മറികടക്കുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

ഡബ്ല്യുഎച്ച്ഒ പറയുന്നത്

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ പടരുന്നു, ഇത് ഇതിനകം വാക്‌സിനേഷന്‍ എടുത്തവരിലോ രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരിലോ വീണ്ടും അണുബാധയ്ക്ക് കാരണമാകുന്നു, കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വളരെ വേഗത്തില്‍ ഒമിക്രോണ്‍  വ്യാപിക്കുന്നു എന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും  ജനീവയില്‍ പത്രപ്രവര്‍ത്തകര്‍കരോട് പറഞ്ഞു. 

Also Read; കുറ്റം ചെയ്തിട്ടില്ല; എതിര്‍വാദം ചെയ്യാനോ വക്കാലത്ത് കൊടുക്കാനോ വിചാരണയില്‍ പങ്കുകൊള്ളാനോ വിചാരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ച മന്നത്ത് പദ്മനാഭന്‍