ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികള്‍; ടൈം മാഗസിന്‍ പട്ടികയില്‍ ഇടംപിടിച്ച് മോദിയും മമതയും 

 
d


ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവല്ലയും.  

ആഗോള നേതാക്കളില്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരും ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഉള്‍പ്പെടുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഉപപ്രധാനമന്ത്രി അബ്ദുള്‍ ഗനി ബറാദറും പട്ടികയിലുണ്ട്.

മുന്‍ വര്‍ഷങ്ങളിലും പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി മോദിയെ ടൈം മാഗസിന്‍ രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളായി വിളിച്ചിരുന്നു.സിഎന്‍എന്‍ ജേര്‍ണലിസ്റ്റ് ഫരീദ് സക്കറിയ എഴുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൊഫൈലില്‍ പറയുന്നത് സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൂന്നാമനായി നരേന്ദ്ര മോദി.

 ലോകത്ത് സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയില്‍ 15 മത്തെ പേരായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവല്ല ഇടം പിടിച്ചു. 'വാക്‌സിന്‍ അസമത്വം വ്യക്തമാണ്, ലോകത്തിന്റെ ഒരു ഭാഗത്ത് വൈകിയ പ്രതിരോധ കുത്തിവയ്പ്പ് ആഗോള പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും, കൂടുതല്‍ അപകടകരമായ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്ന അപകടസാധ്യതയുള്‍പ്പെടെ,' കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ പൂനവല്ല ലോകത്തെ എങ്ങനെ സഹായിക്കുമെന്ന് വിശദീകരിച്ച് ടൈം മാഗസിന്‍ പറഞ്ഞു. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഈ വര്‍ഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം 100 നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു, തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.  മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) യുമായി
കടുത്ത മത്സരമാണ് നടന്നത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ ഉപപ്രധാനമന്ത്രിയായ താലിബാന്‍ അബ്ദുല്‍ ഗനി ബറാദറിനെ 'സ്വാധീനമുള്ള സൈനിക നേതാവെന്നും അഗാധമായ ഭക്തിയുള്ള വ്യക്തി' എന്നും മാഗസിന്‍ വിശേഷിപ്പിച്ചു.