ഇരുസഭകളിലും പ്രതിഷേധം; രണ്ടാഴ്ച പിന്നിട്ടു, പാര്‍ലമെന്റില്‍ കെട്ടികിടക്കുന്നത് 32 ബില്ലുകള്‍ 

 
d

മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനായി 32 ബില്ലുകള്‍ കേന്ദ്രം ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും സഭയിലെ പ്രതിഷേധങ്ങള്‍ നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുകയാണ്. ജിഎസ്ടി വര്‍ദ്ധന നിരക്കും പണപ്പെരുപ്പവും സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭാ നടപടികള്‍ തുടര്‍ച്ചയയി തടസപ്പെടുകയാണ്. സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ സൂചനകള്‍ കുറവാണ്.

വിലക്കയറ്റം, ചരക്ക് സേവന നികുതി, അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം എന്നിവയുള്‍പ്പെടെയുള്ള  വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാരിനെ രംഗത്ത് വന്നപ്പോള്‍ അച്ചടക്കമില്ലാത്ത രംഗങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും  സാക്ഷ്യം വഹിച്ചു. മോശം പെരുമാറ്റം ആരോപിച്ച് പ്രതിപക്ഷ എംപിമാരെ ഇരുസഭകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഇരുസകളും  ദിവസവും ആറ് മണിക്കൂര്‍ പ്രവര്‍ത്തിക്കുമെങ്കിലും മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുവരെ, ലോക്സഭ ഏകദേശം 16 മണിക്കൂറും രാജ്യസഭ 11 മണിക്കൂറുമാണ് പ്രവര്‍ത്തിച്ചത്,  പ്രതിഷേധങ്ങള്‍ക്കിടെ നാല് ലോക്സഭാംഗങ്ങളെയും 23 രാജ്യസഭാംഗങ്ങളെയും സസ്പെന്‍ഡ് ചെയ്തു, കഴിഞ്ഞ ആഴ്ചയുടെ അവസാന രണ്ട് ദിവസങ്ങളില്‍, രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗധരി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ബഹളത്തിനിടയിലും ഉത്തേജക വിരുദ്ധ ബില്ലും കുടുംബ കോടതി ബില്ലും സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കി.

ഇപ്പോള്‍, വിലക്കയറ്റ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു, എന്നാല്‍ പ്രതിപക്ഷം വഴങ്ങിയേക്കിലെന്നാണ് റിപോര്‍ട്ടുകള്‍. വിലക്കയറ്റത്തിനെതിരെ ആഗസ്ത് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ ആവര്‍ത്തിച്ച് തടസ്സപ്പെടുത്തുകയാണെന്നും ധനമന്ത്രി സുഖം പ്രാപിച്ചാലുടന്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. രാജ്യസഭാ നേതാവ് പിയൂഷ് ഗോയല്‍ പറഞ്ഞു. 

എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും പ്രതിപക്ഷത്തെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്തതിനാല്‍ 27 എംപിമാരെ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതോടെ നമ്മുടെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥവും അടിയന്തിരവുമായ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.