എന്താണ് ഐ2യു2? പ്രധാമന്ത്രി മോദി ഉള്‍പ്പെടെ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി ലക്ഷ്യമിടുന്നത്
 

 
i2u2

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 'ഐ2യു2' രാഷ്ട്രത്തലവന്മാരോടൊത്തുള്ള ആദ്യത്തെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ്. ഇന്ത്യ, ഇസ്രയേല്‍, യുഎഇ, യുഎസ് രാജ്യങ്ങളുടെ കൂട്ടായ്മയെയാണ് 'ഐ2യു2' എന്ന് വിളിക്കുന്നത്. ഭക്ഷ്യസുരക്ഷ പ്രതിസന്ധി, രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സഹകരണം തുടങ്ങിയവ ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്‌, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പങ്കെടുക്കും. ജൂലൈ 13 മുതല്‍ ജൂലൈ 16 വരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയില്‍ കൂടിക്കാഴ്ച നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് സഖ്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കു ബൈഡൻ ഭരണകൂടമാണു മുൻകയ്യെടുത്തത്. മോദി, ബെന്നറ്റ്, മുഹമ്മദ് ബിൻ സയിദ് എന്നിവരുമായി സവിശേഷബന്ധം ബൈഡൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണു കൂട്ടായ്മ.

എന്താണ് ഐ2യു2?

ഐ2യു2 എന്നത് ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് എന്നി രാജ്യങ്ങളെ സൂചിപ്പിക്കുന്നു, ഇന്ത്യയിലെ യുഎഇ അംബാസഡറായ അഹമ്മദ് അല്‍ബന്ന ഇതിനെ 'വെസ്റ്റ് ഏഷ്യന്‍ ക്വാഡ്' എന്നും വിശേഷിപ്പിച്ചു. 2021 ഒക്ടോബറില്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നിരുന്നു. അക്കാലത്ത്, സഖ്യത്തെ 'ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍' എന്നാണ് വിളിച്ചിരുന്നത്.

ഐ2യു2 സഖ്യത്തിന്റെ ലക്ഷ്യം എന്താണ്?

'പരസ്പര താല്‍പ്പര്യമുള്ള പൊതുവായ മേഖലകള്‍ ചര്‍ച്ച ചെയ്യുക, ലോകരാജ്യങ്ങളുമായി വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക' എന്നതാണ് സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

സഹകരണത്തിന്റെ ആറ് മേഖലകള്‍ രാജ്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ ജലം, ഊര്‍ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയില്‍ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്. സ്വകാര്യ മേഖല മൂലധനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും സഹായത്തോടെ, അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുംക്കുക,  വ്യവസായ മേഖലയിൽ കാർബണിന്റെ അളവ് കുറയ്‌ക്കുക, ആരോഗ്യ വികസനം, ഹരിത സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഐ2യു2 വിന്റെ കീഴിൽ രാജ്യങ്ങൾക്ക് ഏകീകൃതമായി ആവിഷ്‌കരിക്കാൻ കഴിയുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. അതുവഴി വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിയും. ഇത്തരം പദ്ധതികൾ സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാതൃകകൾ ആകും. വ്യവസായികൾക്കും പ്രവർത്തകർക്കും അവസരങ്ങൾ ഉറപ്പാക്കാനും ഇതു വഴി കഴിയും. 

വ്യവസായങ്ങള്‍ക്ക് കുറഞ്ഞ കാര്‍ബണ്‍ ഉപഭോഗ വഴികള്‍ പര്യവേക്ഷണം ചെയ്യാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും നിര്‍ണായകമായ ഉയര്‍ന്നുവരുന്നതും ഹരിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കാനും രാജ്യങ്ങള്‍ ശ്രമിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദിക്ക് കീഴില്‍ ഇന്ത്യ കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിച്ച് വരുന്ന ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണവും സഖ്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. ഈ വര്‍ഷം മെയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിയും യുഎഇയില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി.