'മാധ്യമങ്ങള്‍ക്ക് അപകടകരമായ സാഹചര്യം'; മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് വിലയിരുത്തി മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142-ല്‍ നിന്ന് 150-ലേക്ക് താഴ്ന്നു. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സ്ഥാനം 8 പോയിന്റുകള്‍ കൂടി താഴ്ന്നത്. ഓരോ വര്‍ഷവും ശരാശരി മൂന്നോ നാലോ പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുമ്പോള്‍, സൂചിക ഇന്ത്യയെ മാധ്യമങ്ങള്‍ക്ക് ലോകത്തിലെ അപകടകരമായ രാജ്യങ്ങളിലൊന്നായി മാറ്റിയതായി ഡെക്കാള്‍ ഹെരാള്‍ഡ് റിപോര്‍ട്ട് പറയുന്നു.

180 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പത്രപ്രവര്‍ത്തനത്തിന്റെ അവസ്ഥ വിലയിരുത്തുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സിന്റെ 2022-ലെ പതിപ്പില്‍ 2016-ല്‍ ഇന്ത്യ 133-ാം സ്ഥാനത്തെത്തിയതും വര്‍ഷങ്ങളായി രാജ്യം റാങ്കിംഗ് മെച്ചപ്പെടുത്താത്തതും മാധ്യമങ്ങളുടെ അവസ്ഥ തകര്‍ച്ചയിലാണെന്ന് കാണിച്ചു. ലോക പത്രസ്വാതന്ത്ര്യ ദിനമായ എല്ലാ മെയ് 3 നുമാണ് സൂചിക പുറത്തിറക്കുന്നത്. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങളും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവുമെല്ലാം തെളിയിക്കുന്നതെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് തയ്യാറാക്കിയ സൂചിക പറയുന്നു.
പൊലീസ് അക്രമം, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആക്രമണം, ക്രിമിനല്‍ ഗ്രൂപ്പുകളുടെയോ അഴിമതിക്കാരായ പ്രാദേശിക ഉദ്യോഗസ്ഥരുടെയോ പ്രതികാരം എന്നിവ ഉള്‍പ്പെടെ എല്ലാത്തരം ശാരീരിക അതിക്രമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ വിധേയരാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പരിഗണിക്കപ്പെട്ടു. ഇന്ത്യക്കൊപ്പം അയല്‍രാജ്യങ്ങളായ പാകിസ്താന് (157), ബംഗ്ലാദേശ്(162), ശ്രീലങ്ക(146), മ്യാന്മര്(176) എന്നിവയുടെ സ്ഥാനവും താഴ്ന്നിട്ടുണ്ട്. എന്നാല്‍ അയല്‍രാജ്യമായ നേപാള്‍ വലിയ കുതിപ്പാണ് ഇക്കാര്യത്തില്‍ നടത്തിയത്. 30 പോയിന്റുകള്‍ മുകളിലേക്ക് പോയി 76ആം സ്ഥാനത്താണ് നേപാളിന്റെ സ്ഥാനം. കഴിഞ്ഞ തവണ 106ാം സ്ഥാനത്തായിരുന്നു രാജ്യം. നോര്‍വെ, ഡെന്മാര്ക്, സ്വീഡന്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നോര്‍ത്ത് കൊറിയയാണ്. റഷ്യ 155ാം സ്ഥാനത്തും ചൈന 175ാം സ്ഥാനത്തുമാണ്.