സിനിമയില്‍ ബ്രിട്ടീഷുകാരായി അഭിനയിച്ചതെല്ലാം മലയാളികളായിരുന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലമാണ് പശ്ചാത്തലം. ഭാര്യ ദേവനായകിയോടും അനുജത്തി വള്ളിയമ്മയോടും ഒപ്പം താമസിക്കുന്ന ഒരു ധനികനായ ഭൂവുടമയാണ് വേട്ടൈക്കാരന്‍ തേവര്‍. അദ്ദേഹം ജനങ്ങളുടെയും ബ്രിട്ടീഷുകാരുടെയും പ്രിയപ്പെട്ടവനാണ്. എന്നാല്‍ അദ്ദേഹത്തിന് ഒരു ഒളിപോരാളിയുടെ മുഖം കൂടിയാണ്. വീട്ടുകാര്‍ക്ക് പോലും അറിയാതെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായ മുഖംമൂടി പോരാളിയായ സന്താനം. ആ പേരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തുന്ന ഒളിയുദ്ധം നടത്തുന്നതും വേട്ടൈക്കാരന്‍ തേവര്‍ തന്നെയാണ്. ആ ഒളിയുദ്ധത്തിന്റെ, ഐതിഹാസിക പോരാട്ടത്തിന്റെ കഥയാണ് നാം പിറന്ത മണ്ണ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.ശിവാജി ഗണേശന്‍ ആണ് വേട്ടൈക്കാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. kamal Hasans Indian AND Nan Piranna Mann.
തമിഴിലെ ആദ്യ മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന വിശേഷണമുള്ള ചിത്രം ഇറങ്ങിയിട്ട് അഞ്ച് ദശകത്തിനോട് അടുക്കുകയാണ്. ഈ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണം സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2 സിനിമയുമായുള്ള ബന്ധം കൊണ്ടാണ്. ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍, കമല്‍ഹാസന്‍, നാഗേഷ്, കെ.ആര്‍ വിജയ, ഫടാ ഫട് ജയലക്ഷ്മി എന്നിങ്ങനെ 1976ലെ തമിഴിലെ താരനിര ഒന്നടങ്കം അഭിനയ മികവ് പ്രകടിപ്പിച്ച ചിത്രമായിരുന്നു ഇത്. വിന്‍സെന്റ് മാസ്റ്ററുടെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രമാണ് പില്‍ക്കാലത്ത് കമല്‍ഹാസന്‍ ഇന്ത്യന്‍ എന്ന പേരില്‍ എടുത്ത ചിത്രത്തിന് ആധാരമായതെന്നും അതല്ല. ചിത്രത്തിന്റെ കോപ്പി പതിപ്പാണെന്ന വാദവും ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മാത്രമാണ് മാറ്റമുളളത്.
വേട്ടൈക്കാരന്‍ ആരാണെന്നറിയാതെ ബ്രിട്ടീഷുകാര്‍ കുഴങ്ങുന്ന സമയത്ത്, മുന്‍ സൈനികനായ ജോസഫ്, സന്താനത്തിന്റെ ഗ്രൂപ്പില്‍ ചേരുകയും ഒരു ദൗത്യത്തിനിടെ സന്താനത്തിന് പരിക്കേല്‍ക്കുകയും ജോസഫ് സ്വയം ത്യാഗം സഹിച്ച് അവനെ രക്ഷിക്കുകയും ചെയ്യുന്നു. ഒടുവില്‍, ബ്രിട്ടീഷുകാര്‍ സന്താനത്തിന്റെ രഹസ്യസ്വഭാവം മനസ്സിലാക്കുകയും സന്താനത്തെ പിടികൂടാനുള്ള ശ്രമത്തില്‍ വള്ളിയമ്മയെ പരസ്യമായി ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഇതോടെ പുറത്തിറങ്ങിയ സന്താനം അനുജത്തിയുടെ കൊലയാളികളെ തേടിപ്പിടിച്ച് കൊന്നൊടുക്കുന്നു. പിന്നാലെ ഭാര്യ ദേവനായകിക്ക് നല്‍കിയ സത്യത്തിന്റെ പേരില്‍
ബ്രീട്ടിഷുകാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു. അവസാന നിമിഷത്തില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മോചിതനാകുകയും ചെയ്യുന്നു. പക്ഷെ അദ്ദേഹത്തിന്റെകുടുംബം സാമ്പത്തികമായി തകര്‍ന്നു, ഇതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് മകന്‍ രഞ്ജിത്ത് ആണ്.
സ്വാതന്ത്ര്യ സമര സേനാനികളോട് രാജ്യം നന്ദികേട് കാണിക്കുന്നുവെന്ന നീരസം ഉള്ളില്‍ കൊണ്ട് നടക്കുകയാണ് അദ്ദേഹം. ദാരിദ്ര്യത്തിലും തന്റെ പിതാവ് ആത്മാഭിമാനത്തിന്റെ പേരില്‍ പെന്‍ഷന്‍ നിരസിക്കുന്നതും അവനില്‍ വെറുപ്പുണ്ടാക്കുന്നു. പരസ്പര വിരുദ്ധമായ ലോകവീക്ഷണങ്ങള്‍ കാരണം അച്ഛനും മകനും കലഹിക്കുകയാണ്. ഒടുവില്‍ മകന്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് കണ്ടെത്തുന്നതോടെ വേട്ടൈക്കാരന്‍ തേവര്‍ വീണ്ടും സന്താനത്തിന്‍രെ കുപ്പായമണിയുന്നു. അച്ഛന്‍ കൊല്ലപ്പെടുമോ അതോ മകന്‍ കൊല്ലപ്പെടുമോ? മകനെ കൊല്ലാന്‍ വെയ്ക്കുന്ന വെടി കൊണ്ട് അമ്മയും പിന്നാലെ അച്ഛനും മരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ മകനെ അച്ഛനാണ് കൊല്ലുന്നത്. നാം പിറന്ത മണ്ണ് ഇറങ്ങി 18 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യന്‍ സിനിമ കമല്‍ഹാസന്‍ എടുക്കുന്നത്.
കൗതുകകരമായ മറ്റൊരു വസ്തുത ഈ സിനിമയില്‍ ബ്രിട്ടീഷുകാരായി അഭിനയിച്ചതെല്ലാം മലയാളികളായിരുന്നു എന്നതാണ്. പി.കെ എബ്രഹാം, ജനാര്‍ദനന്‍, ഞാന്‍, ജെയിംസ് അനാവരണം സിനിമയിലെ പുതുമുഖമായിരുന്ന ഷെഫ്ലിനുമാണ് ബ്രിട്ടിഷുകാരുടെ വേഷം ചെയ്തത്. kamal Hasans Indian AND Nan Piranna Mann.
മലയാള സിനിമയ്ക്ക് വില്ലന്‍ യുവതാരങ്ങളോ? ചതിച്ച് ഒടിടിയും
English Summary: Indian 2 and its relation with the Movie Nan Piranna Mann