June 09, 2026 |
Avatar
Share on

ജിഷ കൊലപാതകം: അറസ്റ്റ് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ആഭ്യന്തര വകുപ്പിനും പൊലീസിനും മറ്റൊരു പൊന്‍തൂവലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസം മുമ്പ് പാലക്കാട് അതിര്‍ത്തിയില്‍ നിന്നുമാണ് പ്രതിയെന്നു കരുതുന്ന അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷയുടെ വീടിന്റെ നിര്‍മാണത്തൊഴിലാളി ആയിരുന്നു ഇയാള്‍. […]

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ആഭ്യന്തര വകുപ്പിനും പൊലീസിനും മറ്റൊരു പൊന്‍തൂവലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടു ദിവസം മുമ്പ് പാലക്കാട് അതിര്‍ത്തിയില്‍ നിന്നുമാണ് പ്രതിയെന്നു കരുതുന്ന അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷയുടെ വീടിന്റെ നിര്‍മാണത്തൊഴിലാളി ആയിരുന്നു ഇയാള്‍. അമിയൂര്‍ ഇസ്ലാം ലൈംഗിക വൈകൃതമുള്ള ആളാണെന്നും ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയശേഷം കടന്ന കളഞ്ഞയാളാണ് എന്നും പൊലീസിനെ ഉദ്ദരിച്ച് വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ പ്രതിക്കെതിരെ ശേഖരിച്ചു വരികയാണെന്നും ഇന്ന് ഉച്ചയോടെ വിശദമായ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുമെന്നും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×