വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ

 
d

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഒക്ടോബര്‍ 18 മുതല്‍ പഴയതു പോലെ ആഭ്യന്തര വിമാന സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ സര്‍ക്കാര്‍ അനുവദിച്ചു.  

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷം മെയ് 25നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടക്കത്തില്‍ ശേഷിയുടെ 33 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരുന്നത്.