June 09, 2026 |
Share on

ബാര്‍ കോഴ ഗൂഢാലോചന സ്വകാര്യ എജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചത് താന്‍ പറഞ്ഞിട്ട്: കെഎം മാണി

അഴിമുഖം പ്രതിനിധി ബാര്‍ കോഴ ഗൂഢാലോചന അന്വേഷിച്ചത് കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയല്ലെന്നും താന്‍ പറഞ്ഞിട്ട് സ്വകാര്യ എജന്‍സിയാണിത് അന്വേഷിച്ചതെന്നും കെഎം മാണി മാതൃഭൂമി ചാനലിനോട് വെളിപ്പെടുത്തി. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ പേരിലുള്ള ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാതൃഭൂമി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ കമ്മീഷനും റിപ്പോര്‍ട്ടുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞന്നത്. ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയത് രമേശ് ചെന്നിത്തല, […]

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ ഗൂഢാലോചന അന്വേഷിച്ചത് കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയല്ലെന്നും താന്‍ പറഞ്ഞിട്ട് സ്വകാര്യ എജന്‍സിയാണിത് അന്വേഷിച്ചതെന്നും കെഎം മാണി മാതൃഭൂമി ചാനലിനോട് വെളിപ്പെടുത്തി. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ പേരിലുള്ള ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാതൃഭൂമി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ കമ്മീഷനും റിപ്പോര്‍ട്ടുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞന്നത്.

ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയത് രമേശ് ചെന്നിത്തല, പിസി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ പേരില്‍ വന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ആര്‍ ബാലകൃഷ്ണപിള്ള, ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശന്‍, ബിജു രമേശ് തുടങ്ങിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×