June 09, 2026 |
Share on

കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി

അഴിമുഖം പ്രതിനിധി കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വൈദ്യുതി പ്രതിസന്ധി കാരണം അടുത്ത അഞ്ചുവര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിരിക്കില്ലെന്നും കടകംപള്ളി അറിയിച്ചു. ഡാമുകളില്‍ നിലവില്‍ 45 ശതമാനം വെള്ളം മാത്രമാണുള്ളത്. അതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധികവൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം തിരിച്ചടിയാണെന്നും നവംബര്‍ ഒന്നു മുതല്‍ വൈദ്യുതി ബില്‍ […]

അഴിമുഖം പ്രതിനിധി

കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വൈദ്യുതി പ്രതിസന്ധി കാരണം അടുത്ത അഞ്ചുവര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിരിക്കില്ലെന്നും കടകംപള്ളി അറിയിച്ചു.

ഡാമുകളില്‍ നിലവില്‍ 45 ശതമാനം വെള്ളം മാത്രമാണുള്ളത്. അതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധികവൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം തിരിച്ചടിയാണെന്നും നവംബര്‍ ഒന്നു മുതല്‍ വൈദ്യുതി ബില്‍ എസ്എംഎസ് വഴി ലഭിക്കുന്നതിനും പണം എടിഎം കാഷ് ഡെപ്പോസിറ്റ് വഴി അടയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×