കോഴിക്കോട് നഗരത്തിലെ കല്യാണ്‍ ഡവലപ്പേഴ്സിന്റെ ആദ്യ ഭവന പദ്ധതിയായ ”കല്യാണ്‍ കോര്‍ട്ട്യാര്‍ഡ്” നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറി. റാവിസ് കടവില്‍ സംഘടിപ്പിച്ച താക്കോല്‍ കൈമാറ്റ ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാണ്‍ ഡവലപ്പേഴ്സ് കേരളത്തിലുടനീളമായി 16 ഭവന പദ്ധതികളാണ് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറ്റം നടത്തിയിരിക്കുന്നത്.
ചേവായൂരിലുള്ള കല്യാണ്‍ കോര്‍ട്ട്യാര്‍ഡില്‍ 21 നിലകളിലായി മികച്ച രൂപകല്പനയിലുള്ള 94 2ബിഎച്ച്‌കെ, 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്സ്. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിലവില്‍ കല്യാണ്‍ ഡവലപ്പേഴ്സിന് ഭവന പദ്ധതികളുണ്ട്.
കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ആര്‍. കാര്‍ത്തിക്, ഡോ അജിത പി., കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവര്‍ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരില്‍ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. Kalyan Developers successfully completed the key handover ceremony of the Kalyan Courtyard project in Kozhikode
Content Summary: Kalyan Developers successfully completed the key handover ceremony of the Kalyan Courtyard project in Kozhikode