കോവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍; ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് 

 
COVID


കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ച 9195പേരില്‍ 8290പേരും വാക്‌സിന്‍ ഒരു ഡോസ് പോലും എടുത്തിരുന്നില്ല.

വാക്‌സിന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്‌സിന്‍ നൽകിയെന്നാണ് സർക്കാരിന്റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും വാക്‌സിന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്.

ഇക്കഴിഞ്ഞ രണ്ടരമാസക്കലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് , 130പേരാണ് ഒരു ഡോസ് വാക്‌സിന്‍  പോലും എടുക്കാതെ കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം 988,  പാലക്കാട് 958, മലപ്പുറം 920,കോഴിക്കോട് 916,കൊല്ലം 849,എറണാകുളം 729, കണ്ണൂര്‍ 598,കോട്ടയം 309,കാസര്‍കോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്ത 700പേരാണ് കോവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 200പേരും മരിച്ചു. ഇവരില്‍ ഭൂരിഭാഗത്തിനും പ്രമേഹം , രക്ത സമ്മര്‍ദം,ഹൃദ്രോഗം, വൃക്കരോഗം ഉള്‍പ്പെടെ ഗുരുതര രോഗങ്ങളുണ്ടായിരുന്നു.