തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

തൃക്കാക്കാര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇടത്-വലത് മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമാകുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ എ എന്‍ രാധാകൃഷ്ണന്റെ പേരായിരുന്നു തുടക്കം മുതല്‍ പറഞ്ഞു കേട്ടിരുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എന്‍ രാധാകൃഷ്ണന്. എറണാകുളം ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാവ് കൂടിയാണ് രാധാകൃഷ്ണന്.

സിറ്റിംഗ് എംഎല്‍എ ആയിരുന്ന പി ടി തോമസിന്റെ നിര്യണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി യുടെ ഭാര്യ ഉമയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫുമാണ്. എ എന്‍ രാധാകൃഷ്ണന് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് കളം കൂടുതല്‍ ചൂടുപിടിക്കും.
പാര്‍ട്ടിക്ക് പടിപടിയായുള്ള വളര്‍ച്ച രേഖപ്പെടുത്തിയ മണ്ഡലമാണെങ്കിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട ക്ഷീണം ഇത്തവണ മറിടകടക്കണമെന്ന ലക്ഷ്യം ബിജെപിക്കുണ്ട്. 2016 ലെ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും 21247 വോട്ട് പിടിച്ച സ്ഥാനത്ത് 2021 ല്‍ എത്തിയപ്പോള്‍ 15,218 എന്ന കണക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. ഒരു നഗരകേന്ദ്രീകൃത മണ്ഡലമായ തൃക്കാക്കരയില്‍ പരമാവധി മുന്നേറുക തന്നെയായിരിക്കും ബിജെപി ലക്ഷ്യമിടുക. സംസ്ഥാനത്ത് ബിജെപി ലിസ്റ്റ് ചെയ്തിരിക്കുന്ന മണ്ഡലങ്ങളില്‍ എ ക്ലാസില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ കൂടി തൃക്കാക്കരയില്‍ പരമാവധി പോരാടന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.