മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്കയുയര്‍ത്തുന്നുവെന്ന് ദീപിക എഡിറ്റോറിയല്‍

മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്കയുയര്‍ത്തുന്നതാണെന്ന് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന പേരില്‍ എഴുതിയ എഡിറ്റോറിയലിലാണ് ദീപികയുടെ ആരോപണം. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങളില്‍പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകും- ദീപിക എഡിറ്റോറിയലില്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരിയില്‍ മുസ്ലിം- ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ് ഐ നേതാവും പെണ്‍കുട്ടിയും പ്രണയവിവാഹിതരായ സംഭവമാണ ദീപികയുടെ എഡിറ്റോറിയലിന് ആധാരം. ഈ വിഷയത്തില്‍ വിവാദത്തിലകപ്പെട്ട സിപിഎമ്മിനെയും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനു പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച് ഭയമുണ്ടെന്നാണ് ദീപിക പറയുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തു ചര്‍ച്ച ചെയ്യാതെ പാര്‍ട്ടിക്കകത്ത് മാത്രം പറയുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് പരിഹാസം. 'പാര്‍ട്ടി ഇടപെട്ടു തിരുത്തുന്നതിനുമുന്പ് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് പറഞ്ഞത്, ഷെജിന്‍ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കില്‍, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ അതു പാര്‍ട്ടിയെ അറിയിച്ച്, പാര്‍ട്ടിയുമായി ആലോചിച്ച്, പാര്‍ട്ടി സഖാക്കളുടെ നിര്‍ദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ്. പാര്‍ട്ടിയെ അറിയിക്കാതെ അടുത്ത സഖാക്കളോടുപോലും പറയാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതത്രേ. അതു കൊള്ളാം. ഇത്തരമൊരു തീരുമാനമെടുക്കുംമുന്പ് ഷെജിന്‍ അതു പാര്‍ട്ടിയോടും അടുത്ത സഖാക്കളോടും പറയണം. പക്ഷേ, പെണ്‍കുട്ടിയെ ഇത്രകാലം സ്നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല. വിദേശത്തു ലക്ഷങ്ങള്‍ ശമ്പളമുള്ള ഉദ്യോഗസ്ഥയായല്ലല്ലോ അവള് ജനിച്ചത്. അവളെ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയാക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയത് മാതാപിതാക്കളാണ്. അവര്‍ക്കു സ്വന്തം മകളോട് ഒന്നു സംസാരിക്കാന്‍പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം'- എന്നും പത്രം ചോദിക്കുന്നു.
എഡിറ്റോറിയലിലെ മറ്റൊരു ഭാഗം ഇങ്ങനെയാണ്; ലൗ ജിഹാദ് ഉണ്ടായോ ഇല്ലയോ എന്ന വിഷയം അവിടെ നില്ക്കട്ടെ. കോടഞ്ചേരിയിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ അത്തരമൊരു വാദം ഉന്നയിച്ചിട്ടുമില്ല. ഷെജിന്റെ ഇതുവരെയുള്ള പശ്ചാത്തലവും അതല്ല. പക്ഷേ, മലയാളികളായ മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാന്പുകളില്‍ നരകിക്കുന്ന മക്കളെ രക്ഷിക്കാന്‍ നിമിഷയുടെ അമ്മ ബിന്ദുവും സോണിയയുടെ പിതാവ് സെബാസ്റ്റ്യനും കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു നടന്നതും കേരളം കണ്ടു. ആ മാതാപിതാക്കളെ സഹായിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളെയോ പുരോഗമനവാദികളെയോ ഒന്നും നാളിതുവരെ കണ്ടിട്ടുമില്ല. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്'.
ജോയ്സ്നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണു ചെയ്യേണ്ടത്. അല്ലാതെ, ജോയ്സ്നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാര്‍ദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടത്- എന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനു പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച് ഭയമുണ്ട്