മോന്‍സണ്‍ മാവുങ്കല്‍ കേസ്; മോഹന്‍ലാലിന് ഇഡി നോട്ടീസ്

അടുത്താഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്
 
mohanlal

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വ്യാജ പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്റ് മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്താഴാഴ്ച്ച നേരിട്ട് ഹാജരായി മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മോന്‍സന്റ് കലൂരുള്ള വീട്ടില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്ത ബന്ധമുള്ള മറ്റൊരു നടനാണ് മോഹന്‍ലാലിനെ മോന്‍സന്റെ വീട്ടില്‍ എത്തിച്ചതെന്നാണ് ഇഡിക്ക് കിട്ടിയ മൊഴിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുകയായിരിക്കും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഉദ്ദേശം. മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിനെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഐ ജി യെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കിയിരുന്നു.