ഒന്നിലും അറിവോ പങ്കോ ഇല്ല, എല്ലാം നിഷേധിച്ച് കാവ്യ

തന്റെ നേരെയുയര്‍ന്ന ചോദ്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു തിങ്കളാഴ്ച്ച പത്മസരോവരത്തില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കാവ്യ മാധവന്. നടി ആക്രമിക്കപ്പെട്ട കേസിലോ, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലോ തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ പറഞ്ഞത്. നാലര മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 4.40 ഓടെയാണ് അവസാനിച്ചത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ കാവ്യയുടെ പങ്ക് ആരോപിക്കുന്ന വിധം ദിലീപിന്റെ സഹോദരന് അനൂപ് നടത്തുന്ന ഫോണ്‍ സംഭാഷണം അടക്കം മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നാണ് കാവ്യ മൊഴി കൊടുത്തത്. ദിലീപിന്റെ ചില സാമ്പത്തിക താത്പര്യങ്ങളാണ് ക്വട്ടേഷന്‍ കൊടുത്ത് നടിയെ ആക്രമിച്ചതെന്ന ആരോപണവും കാവ്യ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ച് തിങ്കളാഴ്ച്ച രാവിലെയാണ് കാവ്യ മാധവന് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യല്‍ ആലുവ 'പത്മസരോവരം' വീട്ടില്‍വച്ച് വേണമെന്ന കാവ്യയുടെ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്.
നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു