ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം; ചീഫ് സെക്രട്ടറി ഉത്തരവിറക്കി

 
quaratine

ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ലംഘക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീന്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പുവരുത്തണം.

റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡ് ലെവല്‍ കമ്മിറ്റികള്‍, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതലയെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ എത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.