നടൻ മേള രഘു അന്തരിച്ചു

 
നടൻ മേള രഘു അന്തരിച്ചു

നടൻ മേള രഘു (60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മമ്മൂട്ടിയുമൊന്നിച്ച് കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ അഭിനയിച്ചാണ് രഘു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസനുമൊത്ത് 'അപൂർവ സഹോദരങ്ങൾ' എന്ന സിനിമയിൽ അഭിനയിച്ചു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ 'ദൃശ്യം 2'ൽ ആണ് ഒടുവിൽ അഭിനയിച്ചത്.

കഴിഞ്ഞ മാസം 16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മകൾ: ശിൽപ