മഞ്ചേശ്വരം കോഴക്കേസ്; മൊബൈല്‍ ഫോൺ ഹാജരാക്കണം,കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

 
k-suendran

​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ത്ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. 15 ല​ക്ഷ​വും മം​ഗ​ളൂ​രു​വി​ൽ വൈ​ൻ പാ​ർ​ല​റും ചോ​ദി​ച്ചെ​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ​യും  മൊ​ബൈ​ൽ​ഫോ​ണും ല​ഭി​ച്ചെ​ന്നു​മാ​ണ് സു​ന്ദ​ര​യു​ടെ മൊ​ഴി.

കേസിലെ നിർണ്ണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻറെ മൊഴി. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.  പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​ഫോ​ണ്‍ ഒ​രാ​ഴ്ച​ക്ക​കം ഹാ​ജ​രാ​ക്കാ​നാ​ണ് സു​രേ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ നേ​ര​ത്തെ സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ന​ല്‍​കി​യ പ്ര​ധാ​ന മൊ​ഴി​ക​ളെ​ല്ലാം ക​ള​വാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ‍​ഞ്ച് ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​റി‍​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​രേ​ന്ദ്ര​നെ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്ത​ത്.

 നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസർഗൊട്ടെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൊഴികളെല്ലാം കളവെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തിൽ  തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.