ട്രെയിന്‍ യാത്രികരില്‍ കണ്ണുനട്ട് കെ റെയില്‍; ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 2,276 കോടി

2025-26ല്‍ പ്രതീക്ഷിക്കുന്നത് പ്രതിദിനം 65,339 യാത്രക്കാരെ
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍ (സില്‍വര്‍ ലൈന്‍) പ്രതീക്ഷ വെക്കുന്നത് ട്രെയിന്‍ യാത്രികരിലെന്ന് ഡിപിആര്‍. കെ റെയില്‍ കോര്‍പ്പറേഷനുവേണ്ടി സിസ്ട്ര നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ ചുരുക്കരൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് സിസ്ത്ര സാധ്യതപഠനം നടത്തി 2009 മെയ് 20ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ആഗസ്റ്റ് 26ന് സാധ്യതാ പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. പിന്നീട് പദ്ധതി നിര്‍ദേശം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 2019 ഡിസംബര്‍ 17ന് റെയില്‍വേ മന്ത്രാലയം പദ്ധതി തത്വത്തില്‍ അംഗീകരിച്ചു. പദ്ധതി 2025ല്‍ തുടങ്ങാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 63,940 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ്. സംസ്ഥാനത്തെ റെയില്‍, റോഡ് ഗതാഗതത്തിന്റെ ശരാശരി വേഗത, അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ കുറവാണ്. അതിനാല്‍, ട്രെയിന്‍ യാത്രികരും എ.സി ബസില്‍ യാത്ര ചെയ്യുന്നവരും സില്‍വര്‍ ലൈനിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരുടെ എണ്ണവും വരവും ഉള്‍പ്പെടെ കണക്കാക്കിയിരിക്കുന്നത്. കി.മീറ്ററിന് 2.75 രൂപ നിരക്കില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് 1457 രൂപയാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ പ്രതിവര്‍ഷം 6 ശതമാനം വര്‍ധനയുണ്ടാകും. കോച്ച്, പാളം അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ 542 കോടിയാണ് ഒരു വര്‍ഷത്തെ പരിപാലന ചെലവ്.

ഡിപിആര്‍ ഒറ്റനോട്ടത്തില്‍
പദ്ധതി 2025ല്‍ ആരംഭിക്കാനാകും
സാമുഹിക ആഘാത പഠനം നടത്തി
വിമാനം ഉപയോഗിച്ച് ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കി.
ട്രാഫിക് സര്‍വേയും നടത്തി.
പദ്ധതി ചെലവ് 63,940 കോടി രൂപ
കേന്ദ്രം 6313 കോടി രൂപ
സംസ്ഥാന സര്‍ക്കാര്‍ 19675 കോടി രൂപ
ഷെയറിലൂടെ 4251 കോടി രൂപ
ലോണിലൂടെ 33,699 കോടി രൂപ
530 കി.മീ പാത
തുരങ്കത്തിലൂടെ 11.528 കി.മീ (2.17%)
പാലത്തിലൂടെ 12.991 കി.മീ
തൂണുകളിലെ ആകാശപാത 88.412 കി.മീ
എംബാങ്ക്മെന്റ് 292.728 കി.മീ
വേണ്ടത് 1383 ഹെക്ടര്‍ ഭൂമി
185 ഹെക്ടര്‍ റെയില്‍വേ ഭൂമി
1198 ഹെക്ടര്‍ സ്വകാര്യഭൂമി
9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും
Also Read: എന്താണ് കെ-റെയില്‍ പദ്ധതി? അറിയേണ്ടതെല്ലാം
ഭൂമിയുടെ 67 ശതമാനം പഞ്ചായത്ത് ഏരിയ
15 ശതമാനം മുനിസിപ്പല്‍ ഏരിയ
18 ശതമാനം കോര്പറേഷന് ഏരിയ
സ്ഥലമേറ്റെടുക്കല്‍ നഷ്ടപരിഹാരം 13,362 കോടി
തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് 4 മണിക്കൂര്‍ മാത്രം, നിലവില്‍ 10-12 മണിക്കൂര്‍
ഒരു ട്രെയിനില്‍ 675 പേര്‍ക്ക് യാത്ര ചെയ്യാം
പ്രതിദിനം 18 ട്രെയിനുകള്‍ സര്‍വീസ്, 200 കിലോമീറ്റര്‍ വേഗം
ആദ്യ ഘട്ടത്തില്‍ ഒമ്പത് കോച്ചുകളുള്ള ട്രെയിന്‍
പിന്നീട് 15 കോച്ചുകള്‍ വരെയാകാം
ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമായതിനാല്‍ 10 മിനുറ്റ് ഇടവേളകളില്‍ ട്രെയിന്‍
ആകെ 11 സ്റ്റേഷനുകള്‍
എ വിഭാഗം -തിരുവനന്തപുരം (കൊച്ചുവേളി), കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട്
ബി വിഭാഗം -ചെങ്ങന്നൂര്‍, കോട്ടയം, തിരൂര്‍ ബി സ്റ്റേഷന്
സി വിഭാഗം - കൊച്ചി വിമാനത്താവളം
കി.മീറ്ററിന് 2.75 രൂപ
തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് 1457 രൂപ
പ്രതിവര്‍ഷം 6 ശതമാനം വര്‍ധന
2025-ല്‍ യാത്രച്ചെലവ് 1959 രൂപ, 2032-ല്‍ 2949 രൂപ.
സില്‍വര്‍ ലൈനിലേക്ക് മാറുന്നവര്‍
ട്രെയിനില്‍ ഫസ്റ്റ് എസിയില്‍ യാത്ര ചെയ്യുന്ന 24.90 ശതമാനം
സെക്കന്‍ഡ് എസി 34.20 ശതമാനം
തേര്‍ഡ് എസി 38.80 ശതമാനം
സ്ലീപ്പര്‍ ക്ലാസ് 10.30 ശതമാനം
എ.സി ബസില്‍ സഞ്ചരിക്കുന്ന 26 ശതമാനം
നോണ്‍ എ.സി ബസ് 9.7 ശതമാനം
കാറില്‍ യാത്ര ചെയ്യുന്ന 12 ശതമാനം
പ്രതീക്ഷിക്കുന്ന യാത്രക്കാര്‍
2025-26ല്‍ പ്രതിദിനം 65,339 യാത്രക്കാര്‍
2029-30ല്‍ 78,478 പേര്
2041-42ല്‍ 1,12,315 പേര്
2052-53ല്‍ 1,45,018 പേര്
ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാനാകും
റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, ജലപാത, പ്രധാന റോഡുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം.
Also Read: കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോ? എന്താണ് തത്വത്തിലുള്ള അനുമതി?
യാത്രക്കാരില്‍നിന്നുള്ള വരുമാനം
2025-26: 2,276 കോടി
2032-33: 4,504 കോടി
2042-43: 10,361 കോടി
2052-53: 21,827 കോടി
2062-63: 42,476 കോടി
2072-73: 81,139 കോടി
റോറോ സര്‍വീസ്
പ്രതിദിനം 445 ട്രക്കുകള്‍ കൊണ്ടു പോകാം
പരമാവധി 480 ട്രക്കുകള്‍
പരമാവധി വേഗം 120 കിലോമീറ്റര്‍
ഇരുവശത്തേക്കും 6 ട്രിപ്പുകള്‍
റോറോ വരുമാനം
2025-26: 237 കോടി
2032-33: 374 കോടി
2042-43: 669 കോടി
2052-53: 1,198 കോടി
2062-63: 2,146 കോടി
2072-73: 3,844 കോടി
2025-26ല്‍ 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യം
പൂര്‍ണമായും സോളര്‍ എനര്‍ജിയാണ് ഉദ്ദേശിക്കുന്നത്
സ്റ്റേഷന് കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ സോളര്‍ പാനലുകള്‍ സ്ഥാപിക്കും.
ടിക്കറ്റിനായി സെന്‍ട്രല്‍ കംപ്യൂട്ടര്‍ സംവിധാനം
വിതരണത്തിന് സ്മാര്‍ട്ട് കാര്‍ഡ്, മൊബൈല്‍ ആപ്, സ്റ്റേഷന് കംപ്യൂട്ടര്‍, ടിക്കറ്റ് മെഷീന്, മൊബൈല്‍ ടിക്കറ്റ് കൗണ്ടര്‍
ഒരു വര്‍ഷത്തെ പരിപാലന ചെലവ് 542 കോടി
കോച്ച്, പാളം അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ ചെലവാണിത്.
പത്തുവര്‍ഷത്തിനുശേഷം ചെലവ് 694 കോടി രൂപയായി ഉയരും.
ആദ്യഘട്ടത്തില്‍ 3384 ജീവനക്കാരെ നേരിട്ടും 1516 പേരെ പരോക്ഷമായും നിയമിക്കും