പരിസ്ഥിതി ലോലമേഖല: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും, 2019ലെ ഉത്തരവ് പുനപരിശോധിക്കും

 
forest

പരിസ്ഥിതി ലോലമേഖലയിലെ ജനവാസം സംബന്ധിച്ച 2019 ലെ ഉത്തരവ് തിരുത്താന്‍ സംസ്ഥാന മന്ത്രി സഭ. 2019 ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലെ ജനവാസ മേഖലകള്‍ എക്കോ സെന്‍സിറ്റീവ് മേഖലയാണെന്നാണ്. നിലവിലെ തീരുമാനത്തില്‍ ഇളവ് വരുത്തുക വഴി പ്രതിപക്ഷ പ്രതിപക്ഷത്തിന്റെയും മലയോര ജനതയുടെയും ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കുയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടത് പക്ഷ സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യത്തില്‍ ഗൗരവപരമായ സമീപനം കൈക്കൊള്ളുന്നില്ലെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണം.  

ജൂണ്‍ 3 ലെ സുപ്രീം കോടതി വിധിയില്‍ ദേശീയോദ്യാനങ്ങള്‍ക്കും, സംരക്ഷിത വനമേഖലയ്ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയില്‍ ജനവാസം പാടില്ലെന്നാണ്, വിഷയത്തില്‍ മലയോര മേഖലയില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. ഈ മാസം ആദ്യം, എല്ലാ ജനവാസ കേന്ദ്രങ്ങളും കാര്‍ഷിക മേഖലകളും അടിസ്ഥാന സൗകര്യങ്ങളും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അസംബ്ലി ഏകകണ്ഠമായി പാസാക്കിയിരുന്നു. എന്നാല്‍ നടപടിയിലെ മെല്ലെപോക്കില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു, 2019 ലെ മന്ത്രിസഭാ തീരുമാനം അസാധുവാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പായി വ്യാഖ്യാനിക്കപ്പെടുന്നു.

വിഷയത്തില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ അടിച്ചു തകര്‍ത്തതിന് പിന്നാലെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയില്‍ ഉയര്‍ന്നുവരുന്ന സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിരുന്നു.

സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും ജനങ്ങളുടെയും ഭയം അകറ്റാനുള്ള നടപടികളുടെ ഭാഗമായി, വിധിയില്‍ ഇളവ് ലഭിക്കുന്നതിന് കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ സമീപിക്കുന്നതിനൊപ്പം സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.