ഞായറാഴ്ച ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അവശ്യസേവനങ്ങള്‍ മാത്രം

 
lockdown

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തില്‍  ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങള്‍ക്ക് മുന്നൈാരുക്കം  നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസമായി  മുപ്പതിനായിരത്തിലധികം പ്രതിദിന രോഗികളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലെത്തിയതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗവ്യാപനം ഇരട്ടിയാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടനന്നതായി കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്ത് വന്നിരുന്നു.