'അകത്തുള്ളവരെ പുറത്താക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസുകാര്‍'; ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും, നിലപാട് വ്യക്തമാക്കി കെ.വി തോമസ്

 
k v thomas


തൃക്കാക്കരയില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.  എഐസിയെക്കാള്‍ വലുതാണോ
ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃക്കാക്കര തെരഞ്ഞെടുപ്പല്ല കേരള രാഷ്ട്രീയത്തെ നയിക്കുന്നത്. എന്നെ പുറത്താക്കുമെങ്കില്‍ അങ്ങനെ ആകട്ടെ, കോണ്‍ഗ്രസ് തകരുമ്പോഴാണ്
പാര്‍ട്ടി വിടുന്നതെന്ന ആരോപണം ശരിയല്ല. തന്നെ അപമാനിച്ച് പുറത്താക്കാന്‍ 2018 മുതല്‍ ശ്രമിക്കുന്നു. തൃക്കാക്കരയിലേക്ക് ആരും ക്ഷണിച്ചില്ല. 
സ്വന്തം വീട്ടിലേക്ക് ചെന്നാല്‍ ഗേറ്റ് അടക്കുന്ന സമീപനമാണ്. യുഡിഎഫ് പ്രചാരണങ്ങളിലേക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ കെ വി തോമസിനെ പരിഹസിച്ചുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയോടെ പ്രതികരിച്ച് കെ. വി തോമസ് പറഞ്ഞു. 

കേരളത്തിന്റെ വികസന മേഖലയില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നത് ഞാന്‍ അംഗീകരിക്കും. സില്‍വര്‍ ലൈന്‍ മാത്രമല്ല, പല വികസന പ്രവര്‍ത്തനങ്ങളിലും പിണറായി വിജയനോട് യോജിപ്പുണ്ട്.  അകത്തുള്ളവരെ പുറത്താക്കാനാണ് ഇവിടുത്തെ കോണ്‍സ്രുകാര്‍ ശ്രമിക്കുന്നത്. സിപിഎം നേതാക്കള്‍ ഇടത് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു. യുഡിഎഫ് കണ്‍വെന്‍ഷന്‍ അറിയിച്ചില്ല. എഐസിസിയെക്കാള്‍ വതുതാണോ കെപിസിസി നേതൃത്വം.  എന്നെ കോണ്‍സ്ര് പുറത്താകട്ടെ, അതുവരെ കോണ്‍ഗ്രസില്‍ തുടരുമെന്നും കെ. വി തോമസ് പറഞ്ഞു. 

''എന്നെക്കാളും കൂടുതല്‍ തവണ മത്സരിച്ചവരും പ്രായമായവരും പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോല്‍വിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്കില്‍ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയില്‍ ആണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍  വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും'' കെവി തോമസ് കൂട്ടിച്ചേര്‍ത്തു.  

യുഡിഎഫ് പ്രചാരണങ്ങളിലേക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു സതീശന്റെ പരിഹാസം. കെ വി തോമസുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളോട് നോ കമന്റ്സ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.