സംസ്ഥാനത്ത് ആറ് ജില്ലകളിലായി കോവിഡ് വ്യാപനം വര്‍ധിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍

 
സംസ്ഥാനത്ത് ആറ് ജില്ലകളിലായി കോവിഡ് വ്യാപനം വര്‍ധിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍

കേരളത്തില്‍ ആറ് ജില്ലകളിലായി കോവിഡ് വ്യാപനം വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 966 പേര്‍ 60 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്നും ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം ആറ് ജില്ലകളില്‍ വ്യാപനം ശക്തമായിരിക്കുന്നത്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് രോഗം വര്‍ദ്ധിക്കുന്നത്. രോഗവ്യാപനത്തിനൊപ്പം മരണ നിരക്കും ഉയരുന്നതും അതിതീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതും പക്ഷിപ്പനി സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കുന്നു. നേരത്തേ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ സ്ഥിതി ആശങ്കാജനകം. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയില്‍ രണ്ടുശതമാനം വര്‍ധനവാണ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കും റിപ്പോര്‍ട്ടില്‍ ഉണ്ട്. പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയില്‍ പ്രായമുളള 35 പേരും, 31-40നും ഇടയില്‍ പ്രായമുളള 77 പേരും 40-50നും ഇടയില്‍ പ്രായമുളള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61-70 ഉം ഇടയില്‍ പ്രായമുളള 966 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ആരോഗ്യവകുപ്പ് കൂടുതല്‍ പഠനം നടത്തും. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.