പ്രണയം നടിച്ച് വിളിച്ചു വിളിച്ചുവരുത്തി; യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

 
crime

കോഴിക്കോട് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടിലില്‍ വച്ചായിരുന്നു യുവതിയെ ക്രുരമായി പീഡിപ്പിച്ചത്. 

കേസില്‍ പിടിയിലായ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പിടിയിലായ അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു.

യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു
സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം.