പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ല; ഇതെന്ത് തരം രാഷ്ട്രീയമെന്ന് കെ സുധാകരന്

കെ.വി.തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കെ.വി.തോമസിനെ സസ്പെന്‍ഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ കെ.വി.തോമസ് പാര്‍ട്ടിയില്‍ ഇല്ല. പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്നും സുധാകരന് പറഞ്ഞു.

നമ്മുടെ മുന്നില്‍ അദ്ദേഹമില്ല. കോണ്‍ഗ്രസില്‍ ഇന്ന് കെ.വി.തോമസ് ഇല്ല. അത് ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു. പുറത്താക്കാനുള്ള പ്രാധാന്യം പോലും കെ.വി.തോമസിന് നല്‍കിയിട്ടില്ലെന്നുമാണ് കെ സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കെ.വി.തോമസിനെ സസ്പെന്‍ഡ് ചെയ്ത ശേഷമാണ് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോണ്ഗ്രസുകാരനായിരുന്നുകൊണ്ട് ഇടതിന് വേണ്ടി പ്രചാരണം നടത്തുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് കെ.വി.തോമസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? അങ്ങനെ ആര്‍ക്കെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നും സുധാകരന് ചോദിച്ചു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ജോ ജോസഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കോണ്‍ഗ്രസില്‍ നിന്ന്
പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്നുമുള്ള കെ വി തോമസിന്റെ വെല്ലുവിളിയില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്. കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും സുധാകരന് ചോദിച്ചു. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങിയെന്നും സുധാകരന് പറഞ്ഞു.